ബി സി ജി എച്ച് എസ് കുന്നംകുളം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
01:34, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BCGHSKUNNAMKULAM (സംവാദം | സംഭാവനകൾ) (PICTURE)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കലാപരമായ മേഖലകളിൽ വളരെ ഉയർന്നുനിൽക്കുന്ന ഒരു സ്കൂൾ ആണ് ബിസി ജിഎച്ച്എസ് കുന്നംകുളം. കലാ മത്സര വേദികളിൽ സ്കൂൾ പങ്കെടുക്കാത്ത മത്സരയിനങ്ങൾ വളരെ കുറവാണ്. തിരുവാതിര, മാർഗംകളി, ഗ്രൂപ്പ് ഡാൻസ്, ഒപ്പന, ഗ്രൂപ്പ് സോങ്, നാടൻ പാട്ട്, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മോണോ ആക്ട് എന്നിങ്ങനെ എല്ലാ മത്സരങ്ങളിലും സംസ്ഥാന തലം വരെയുള്ള വേദികളിൽ വർഷങ്ങളായി സമ്മാനങ്ങൾ നേടിയെടുക്കാൻ BCGHS ന് സാധിച്ചു. എല്ലാ വർഷവും വാർഷിക ആഘോഷത്തോടനുബന്ധിച്ച് പുതുമയേറിയ പല നാട്യ ഗാന രൂപങ്ങൾ അവതരിപ്പിക്കുക എന്നത് സ്കൂളിൻറെ പ്രത്യേകതയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി കൊറോണയുടെ പരിമിതികളുണ്ടെങ്കിലും ഓൺലൈനായി നടത്തുന്ന എല്ലാ മത്സര പരിപാടികളിലുംBCGHS വളരെ നന്നായി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. കുട്ടികളുടെ കലാപരമായ കഴിവുകൾ മികച്ചതാക്കി എടുക്കാൻ സ്കൂൾ അധികൃതരും രക്ഷിതാക്കളും വളരെ സഹകരണത്തോടുകൂടി പ്രയത്നിക്കുന്നു.