എ എം യു പി എസ് കുറ്റിത്തറമ്മൽ/എന്റെ ഗ്രാമം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിലാണ് 15.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പറപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പറപ്പൂർ ഗ്രാമപഞ്ചായത്ത് 1956-ൽ ആണ് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ നിലവിൽ 19 വാർഡുകളുണ്ട്. പറപ്പൂർ, ഇരിങ്ങല്ലൂർ, കുഴിപ്പുറം എന്നീ ഗ്രാമങ്ങൾ ഉൾപെട്ടതാണ് ഗ്രാമ പഞ്ചായത്ത്. ഒന്ന് മുതൽ ഏഴു വരെയുള്ള വാർഡുകൾ ഇരിങ്ങല്ലൂരിലും എട്ടു മുതൽ പത്ത് വരെ വാർഡുകൾ കുഴിപ്പുറത്തും ബാക്കി വാർഡുകൾ പറപ്പൂരിലും സ്ഥിതി ചെയ്യുന്നു.
കിഴക്ക് - ഒതുക്കുങ്ങൽ പഞ്ചായത്ത്
പടിഞ്ഞാറ് – എടരിക്കോട്, വേങ്ങര പഞ്ചായത്തുകൾ
തെക്ക് - എടരിക്കോട് പഞ്ചായത്ത്, കോട്ടക്കൽ മുനിസിപ്പാലിറ്റി
വടക്ക് – വേങ്ങര, ഊരകം, ഒതുക്കുങ്ങൽ പഞ്ചായത്തുകൾ എന്നിങ്ങനെയാണ് അതിരുകൾ.