ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹെെസ്കൂൾ വിഭാഗം
എച്ച്. എസ്. വിഭാഗത്തിൽ 256 ആൺകുട്ടികളും 285 പെൺകുട്ടികളും ഉൾപ്പെടെ 541 കുട്ടികൾ അധ്യയനം നടത്തി വരുന്നു. ഇവിടെ ഓരോ ബ്ലോക്കുകൾക്കും മലയാളത്തിലെ പ്രശസ്തരായ കവികളുടെ പേരാണ് നൽകിയിരിക്കുന്നത്. അതിൽ എച്ച്. എസ് വിഭാഗം വയലാർ ബ്ളോക്കിലും, ഒ.എൻ .വി ബ്ലോക്കുകളിലുമാണ് ക്ലാസുകൾ നടത്തി വരുന്നത്.
ഹൈസ്കൂൾ വിഭാഗം അധ്യാപകർ
പേര് | വിഷയം | ജോയിൻ ചെയ്ത തീയതി |
---|---|---|
ഷീലാമ്മ കെ (സീനിയർ അസിസ്റ്റൻറ്) | മലയാളം | 14/09/2001 |
ശ്രീലത | മലയാളം | |
നിഖിത | മലയാളം | |
ശ്രീദേവി | ഇംഗ്ലീഷ് | 11/07/1997 |
പ്രിയ | ഇംഗ്ലീഷ് | |
ശ്രീകല | ഇംഗ്ലീഷ് | 31/07/2003 |
ശ്രീജ | ഹിന്ദി | |
ഷൈനി ജാസ്മിൻ | ഹിന്ദി | |
ശീലുകുമാർ | ഹിന്ദി | 13/10/2000 |
പ്രസന്നകുമാരി | ബയോളജി | 06/09/1999 |
സംഗീത | ബയോളജി | 03/08/2012 |
ലീന ദേവാരം | സോഷ്യൽ സയൻസ് | |
ജിനി | സോഷ്യൽ സയൻസ് | |
അഖില | സോഷ്യൽ സയൻസ് | 04/02/2019 |
സന്ധ്യ | സോഷ്യൽ സയൻസ് | 21/12/2018 |
സുനിത | കണക്ക് | 15/03/1999 |
ഗിരീന്ദ്രൻ | കണക്ക് | 08/11/2002 |
ബിജു വൈ ജെ | കണക്ക് | |
ഗീത | കണക്ക് | 01/06/2018 |
ബിനു മാത്യു | കായികം | |
ധന്യ | മലയാളം |
ജൂൺ1 2021 സ്കൂൾ തല പ്രവേശനോത്സവം
2021 അധ്യയന വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി. സതീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ. ഡി.സുരേഷ് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അനിൽകുമാർ, ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. കെ. ബാബുരാജ് അതിഥികൾക്ക് സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. വി ബിനുകുമാർ അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി ശ്രീ.എ. ആർ, ബിജു കൃതജ്ഞത രേഖപ്പെടുത്തി.
ജൂൺ1 2021 ക്ലാസ് തല പ്രവേശനോത്സവം
സ്കൂൾ തല പ്രവേശനോത്സവം സമാപനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം അതാതു ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലെെനായി നടക്കുകയുണ്ടായി. എല്ലാ ഖുട്ടികളും അവരവരുടെ കഴിവിനനുസരിച്ച് പരിപാടികൾ അവതരിപ്പിച്ചു. അധ്യാപകർക്കും കുട്ടികൾക്കും ഇതൊരു വേറിട്ട അനുഭവമായിരുമായിരുന്നു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ