എൽ എഫ് യു.പി.എസ് വേനപ്പാറ/ഗണിത ക്ളബ്
ദൈനംദിന ജീവിതത്തിൽ മാറ്റങ്ങൾ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പൊതു വിദ്യാഭ്യാസ രംഗവും കാലത്തിനനുസരിച്ച് പാഠ്യവിഷയങ്ങളിലും ബോധന രീതിയിലും പരിഷ്ക്കാരങ്ങൾ കടന്നുവന്നുകൊണ്ടിരിക്കുകയാണല്ലോ. ഓരോ വിദ്യാലയവും സ്മാർട്ടാകുന്നതോടൊപ്പം അക്കാദമിക് വിഷയങ്ങളും കൂടെ സ്മാർട്ടാകുന്നുണ്ട്. പ്രത്യേകിച്ച് ശാസ്ത്രവിഷയങ്ങളുടെ പഠന രീതിയിൽ... പണ്ട് ശാസ്ത്രവിഷയങ്ങളിൽ പ്രത്യേകിച്ച് ഗണിതശാസ്ത്രത്തിൽ. ഗണിതം എന്ന് കേൾക്കുമ്പോൾ പൊതുവേ വെറുപ്പും ഭയവും എല്ലാം ഉണ്ടായിരുന്നു ആ പഴയ കാലഘട്ടം ഇപ്പോൾ മാറിയിരിക്കുകയാണ്. ഓൺലൈനായിട്ടുപോലും ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി നമുക്ക് നടത്താൻ പറ്റുന്ന രീതിയിൽ സാങ്കേതികവിദ്യ വികസിച്ചിരിക്കുകയാണല്ലോ.. ഡിജിറ്റൽ ഗണിത മാഗസിൻ ഇത്തരത്തിൽ പ്രധാനപ്പെട്ട ഒരു മികച്ച പ്രവർത്തനമാണ്. കുട്ടികൾക്ക് ഇതുവഴി ഗണിതത്തിൽ താൽപര്യം വർദ്ധിക്കാൻ സഹായിക്കുന്നു എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. അതുപോലെതന്നെയാണ് വിവിധ പാഠ്യവിഷയങ്ങളിൽ അധ്യാപകരുടെ കഴിവുകളെ ക്രോഡീകരിച്ച് ഉണ്ടാക്കാവുന്ന ഡിജിറ്റൽ മാഗസിൻ. വിവിധ വിഷയങ്ങളിലെ അധ്യാപന രീതി മനസ്സിലാക്കുന്നതിന് ഇത് സഹായകമാകുന്നു.ഇവ വഴിയെല്ലാം നമുക്ക് ഒട്ടനവധി നേട്ടങ്ങൾ മാത്രമെയാെള്ളൂ. ഇനിയും എത്ര എത്രയോ അനന്തസാധ്യതകൾ നമുക്ക് മുന്നിൽ തുറന്നു കിടക്കുന്നു.