ബി.കെ.വി.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്തല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36384HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1956 ലാണ് സ്കൂൾ നിലവിൽ വന്നത്. ജൂൺ നാലാം തീയ്യതി ആരംഭിച്ച ആദ്യദിനത്തിൽ 68 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പ്രഥമാധ്യാപകനെക്കൂടാതെ രണ്ട അധ്യാപകരും ഒരു ശിപായിയും ഉണ്ടായിരുന്നു.പ്രഥമ പ്രധാനാധ്യാപകൻ ശ്രീ പി ഗംഗാധരൻ നമ്പൂതിരിയായിരുന്നു.

ചില പ്രത്യേക വ്യവസ്ഥകളോടെ, പേരിലും വിലയ്ക്കുമായി പതാനി ഇല്ലം, മണ്ണിടേത്ത് നൂറോലിൽ, വഞ്ഞിപ്പുഴ കണ്ടത്തിൽ എന്നീ കുടുംബങ്ങളിൽ നിന്നുമായി ഏകദേശം നൂറ് ഏക്കറ്‍ വസ്തു ലഭിച്ചു. പട്ടിക വിഭാഗ കോളനികളും ന്യൂന പക്ഷ സമുദായങ്ങളും ഉൾക്കൊളളുന്ന ഈ പ്രദേശത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കാവസ്ഥമനസ്സിലാക്കി പുന്തലയിലം നായർ സമുദായ അംഗങ്ങളായിരുന്ന പരേതനായ ശ്രീ കേശവ പിളള, നൂറോല്ൽ വടക്കേതിൽ ശ്രീ പത്മനാഭ പിളള, കരിയിലേത്ത് ശ്രീ കൃഷ്ണ പിളള, മനയിടയിൽ ശ്രീ ഗോപാലൻ നായർ, വല്യക്കാല പടിഞ്ഞാറ്റേതിൽ ഭാസ്കര പിളള, നളളാത്തുണ്ടതിൽ രാഘവക്കുറുപ്പ് എന്നീ മാന്യ വ്യക്തികളുടെ പരിശ്രമഫലമായാണ് ഈ വിദ്യാലയം നിലവിൽ വന്നത്.

ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ച കാലത്ത് ഇതിന്റെ മാനേജർ യശഃ കൊട്ടിലപ്പാട്ട് ശ്രീ കേശവൻ പിളള ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ. മുരളീധരൻ പിള്ളയാണ്.