ഗവ. യു പി എസ് കണിയാപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയർ, കൃഷി, എന്നീ മേഖലകളിൽ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികൾക്ക് മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ ആരംഭിച്ച് ഇപ്പോൾ യു.പി. തലം വരെ എത്തിനില്കുന്ന സ്കൂൾ 1895 ലാണ് സ്ഥാപിതമായത്. തിരുവിതാംകൂർ രാജാവിന്റെ പ്രത്യേക അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി പ്രവർത്തനം തുടങ്ങിയ സ്കൂൾ 1995 -ൽ അതിന്റെ ശതാബ്ദി ആഘോഷിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും അക്കാദമിക രംഗത്തും മികച്ച പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം എക്കാലത്തും ആ നാടിന്റെ തിലകക്കുറി തന്നെയായിരുന്നു. LKG തലം മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിലായി ഏകദേശം 1600 റോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. ICT അധിഷ്ഠിത ക്ലാസുകൾ കൈകാര്യം ചെയ്യാൻ അധ്യാപകർ പ്രാപ്തരാണ്. തീരദേശങ്ങളിൽ നിന്നുൾപ്ഫെടെ ധാരാളം കുട്ടികൾ ഒരുപാടുദൂരം യാത്ര ചെയ്താണ് സ്കൂളിലെത്തുന്നത്. ഇതിനായി 9 ബസ്സുകളാണ് നമ്മെ സഹായിക്കുന്നത്.