എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / റീഡേഴ്സ് ക്ലബ്ബ്
കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനും താത്പര്യമുള്ള പുസ്തകങ്ങൾ യഥേഷ്ടം തെരഞ്ഞെടുക്കുന്നതിനും അവസരം ലഭിക്കുന്നു . വായനയിലൂടെ വിജ്ഞാന വികസനവും റീഡേഴ്സ് ക്ലബ് അംഗങ്ങൾക്ക് സാധ്യമാവുന്നതിനു സുസജ്ജമായ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു.
വായന ദിനാചരണം 2020-2021
മലയാളിയെ വായനയുടെ ലോകത്ത് കൈ പിടിച്ചുയർത്തിയ യശ:ശരീരനായ ശ്രീ. പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായന ദിനമായി ആഘോഷിക്കുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉമ ടീച്ചർ വായനാ ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് വായനാ ദിന പ്രതിജ്ഞ ചൊല്ലി. കോവിഡ് മഹാമാരി രൂക്ഷമായി നിൽക്കുന്ന ഈ സാഹചര്യത്തിൽ എല്ലാ പ്രവർത്തനങ്ങളും ഓൺലൈൻ ആയിട്ടാണ് നടത്തിയത്. കൊച്ചു മിടുക്കിയായ ശ്രേയ മനോഹരമായി കവിത ആലപിച്ചു. തുടർന്ന് നമ്മെ വിട്ടു പിരിഞ്ഞ കവികളെ അനുസ്മരിച്ചു കൊണ്ട് 10 ബി യിലെ ദേവിക അനുസ്മരണ പ്രഭാഷണം നടത്തി. മാറിയ ജീവിത സാഹചര്യത്തിൽ ഇലക്ട്രോണിക് വായന (ഇ വായന ) യുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗം കവിതാലാപനം പോസ്റ്റർ രചന, പുസ്തക ഡയറി, വിശകലനാത്മക വായന, പുസ്തക മരം, വീട്ടിലൊരു ലൈബ്രറി ഒരുക്കൽ വായിച്ച പുസ്തകങ്ങളിലെ ഇഷ്ടപ്പെട്ട സന്ദർഭങ്ങൾ ചിത്രീകരിക്കൽ , ആൽബം തയാറാക്കൽ, വായന ക്വിസ് എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വായനാവാര സമാപന ദിവസം വായന സന്ദേശങ്ങൾ, മുദ്രാവാക്യങ്ങൾ, കുട്ടി കവിതകൾ പ്രശസ്ത കവികളെയും അവരുടെ കവിതകൾ പരിചയപെടുത്തുന്ന വീഡീയോ എന്നിവ പ്രദർശിപ്പിച്ചു.
വായനപക്ഷാചരണം
- സ്കൂൾ അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഉമ ടീച്ചർ സംസാരിച്ചു.
- വായനയുടെ പ്രസക്തിയെക്കുറിച്ച് 10ബിയിലെ അപർണ്ണ സംസാരിച്ചു.
- ഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന "എന്റെ ഭാഷ "എന്ന കവിത ശ്രീഭദ്ര ചൊല്ലി.
- വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വരികൾ അടങ്ങിയ ചാർട്ടുകൾ പ്രദർശിപ്പിച്ചു.
- പുസ്തകപ്രദർശനം നടത്തി.
- വായന മത്സരം നടത്തി.
- ക്വിസ് മത്സരം നടത്തി.
- ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികൾപരിചയപ്പെടുത്തി.
- 'ബേപ്പൂർ സുൽത്താൻ'- കുറിപ്പ് തയ്യാറാക്കി.
- ബഷീർ ക്വിസ് നടത്തി.
- ക്ലാസ്സുകളിൽ ഓരോ ദിവസവും ഓരോ പുസ്തകം പരിചയപ്പെടുത്ത�