സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അസംബ്ലി

ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും അസംബ്ലിയുടെ ഭാഗമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആഴ്ചയിൽ നാലു ദിവസം രാവിലെ   9.30   തിനു   മലയാളം ,ഹിന്ദി ,ഇംഗ്ലീഷ് എന്നി ഭാഷകളിൽ വ്യത്യസ്തങ്ങളായ അവതരണ ശൈലികളിലൂടെ  അസംബ്ലി നടത്തുന്നു .അദ്ധ്യാപക വായന ,അമ്മവായന ,കുട്ടിവായന ഇവ  ഉൾപെടുത്തുക വഴി വായനയുടെ പ്രാധാന്യവും അതിനോടുള്ള താത്പര്യവും കുട്ടികളിൽ വർധിക്കുന്നു .

കൊച്ചുറേഡിയോ

2015 മുതൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും ഉച്ചക്ക്   1.00 pm      മുതൽ 1.30 pm  വരെ   റേഡിയോ പരിപാടികൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു .വിജ്ഞാനം ,വിനോദം ,ഇവക്ക് പ്രാധാന്യം നൽകി വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു .കുട്ടികൾക്ക് ആസ്വാദനത്തിനും അവരുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും നേതൃത്വഗുണം വളർത്തുന്നതിനും ഇതുവഴി സാധിക്കുന്നു .

ക്ലാസ് ലൈബ്രറി

വായന അറിവിനൊപ്പം മാനസികോല്ലാസവും പ്രധാനം ചെയ്യുന്നു .വായനയുടെ വിശാല ലോകത്തിലേക്ക് ഓരോ കുട്ടിയേയും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ് മുറിയിലും  ലൈബ്രറി സജ്ജീകരിച്ചു .ഇതിനായി അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും കൈകോർത്തപ്പോൾ      ക്ലാസ്സിലും ലൈബ്രറി അലമാരകളും അയ്യായിരത്തിലധികം പുസ്തകങ്ങളും ശേഖരിക്കാൻ ആയി ..2020ജനുവരി  3 നു ബഹുമാനപ്പെട്ട കാട്ടാക്കട  എം എൽ എ  ശ്രീ ഐബി സതീഷ്  ഉദ്ഘാടനം നിർവഹിച്ചു .

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

  വായനാദിനം

ചാന്ദ്ര ദിനം

സ്വാതന്ത്ര്യ ദിനം

കർഷക ദിനം

ഗാന്ധി ജയന്തി

കേരളപ്പിറവി

ശിശുദിനം

റിപ്പബ്ലിക്ക് ദിനം

അധ്യാപകദിനം

ഓണം

ക്രിസ്തുമസ്