ജി.എച്ച്.എസ്. അയിലം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിൽ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം സജീവമാണ്.2൦16,2017 വർഷങ്ങളിൽ ഗണിത ശാസ്ത്രമേളയിൽ സംസ്ഥാന തലത്തിൽ വർക്കിംഗ് മോഡലിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.സബ് ജില്ലാതലങ്ങളിൽ ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട മേളകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകുയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

2019-20 അധ്യായന വർഷത്തിൽ ഗണിത ശാസ്ത്ര ക്വിസ് സംഘടിപ്പിച്ച് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി നിർമ്മാണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.കുട്ടികൾ ചെയ്ത ചാർട്ട്,വൃത്ത പാറ്റേണുകൾ,ജ്യാമിതീയ രൂപങ്ങൾ,ഗണിതാശയങ്ങൾ വിശദീകരിക്കുന്ന വിവിധ വർക്കിംഗ് മോഡലുകൾ,സ്റ്റിൽ മോഡലുകൾ തുടങ്ങിയവ ഗണിത ലാബിലേയ്ക്ക് പ്രയോജനപ്പെടുത്തി.ഗണിതശാസ്ത്രമേളയിൽ എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും കുട്ടികളെ വിവിധയിനങ്ങളിൽ പങ്കെടുപ്പിച്ച് വിവിധ ഗ്രേഡുകൾ കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി നേഹ സുമൻ സബ് ജില്ല,ജില്ലാ തലങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തിൽ ഉയർന്ന ഗ്രേഡും കരസ്ഥമാക്കി.കൂടാതെ ഗണിത ക്ലബ്ബിലെ കുട്ടികൾ തയ്യാറാക്കിയ ഗണിത മാഗസിൻ ആയ "ഗണിത കിരണങ്ങൾ" സബ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഈ അധ്യായന വർഷത്തിൽ സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഗണിതോത്സവക്യാമ്പിലെ ദൈനംദിന ജീവിതത്തെ ആസ്പദമാക്കിയുളള വിവിധ ഗണിത പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഒരു പുതിയ അനുഭവം സൃഷ്ടിച്ചു.ഗണിതത്തോടുളള വിരസത മാറാനും ഗണിതത്തിനോട് വളരെ താല്പര്യപൂർവ്വമുളള ഒരു സമീപനം കുട്ടികളിൽ സൃഷ്ടിക്കാനും അതു വഴി സാധിച്ചു.

ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ഗണിത പ്രശ്നങ്ങൾ അവതരിപ്പിച്ചു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ.പി തലത്തിൽ കുട്ടികൾ ഗണിതപ്പാട്ട്,ഗണിത കഥകൾ,ഗണിത കേളി എന്നിവയും യു.പി കുട്ടികൾ ഗണിത നാടകങ്ങളായ "സ്നേഹ ഗണിതം","അളവുകൾ കളവുകളോ? "എന്നിവയും അവതരിപ്പിച്ചു.