*ശിശുദിനം

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) ('സമ്മാന പൊതികളുമായി ചെർപ്പുളശ്ശേരി ജനമൈത്രി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സമ്മാന പൊതികളുമായി ചെർപ്പുളശ്ശേരി ജനമൈത്രി പോലീസ് എത്തി ...

ക്രിയാത്മക പ്രവർത്തനങ്ങളാണ് എപ്പോഴും ഇഷ്ട്ടപ്പെടാറുള്ളത്..

ശിശുദിനത്തോടനുബന്ധിച്ച് കച്ചേരിക്കുന്ന്

എ.എം.എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച  വിദ്യാർത്ഥി സമ്മേളനത്തിലേക്കാണ്സമ്മാനപ്പൊതികളുമായി ചെർപ്പുളശ്ശേരി എസ്.ഐ ലിബി സർ എത്തിയത് .

ലിബി  സാറിന്റെ വരവ് കുട്ടികളിൽ ആവേശം പരത്തി .. ശിശുദിന സന്ദേശം പങ്കുവെച്ചും, നർമ്മങ്ങൾപറഞ്ഞു രസിച്ചും, നെഹ്റു തൊപ്പി കുട്ടികളെ ധരിപ്പിച്ചും മണിക്കൂറുകൾ കുട്ടികളോടൊപ്പം ചിലവഴിച്ച്കൊണ്ട് മധുരം വിതരണം ചെയ്താണ് മടങ്ങിയത് ..

വിദ്യാർത്ഥി സമ്മേളനം പൂർണ്ണമായും  വിദ്യാർഥികളാണ് നിയന്ത്രിച്ചത് എന്നതാണ് മറ്റൊരുവ്യത്യസ്ത്ഥ.സിനാൻ ഷബീറിന്റെ ഗാംഭീര്യം ഏറിയ സ്വാഗതത്തോടെ സമ്മേളനം ആരംഭിച്ചു...സ്കൂൾലീഡർ ഫിദ ആയിഷയുടെ അധ്യക്ഷതയിൽ നടന്ന വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്തത്സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പ്രവർത്തി പരിചയമേളയിൽ ഉന്നത വിജയം കൈവരിച്ചഅമീൻ പി.എ.യാണ് . ചാച്ചാജിയുടെ ജീവിതത്തെക്കുറിച്ച് ഫിദ വി.ടി മുഖ്യപ്രഭാഷണം നിർവഹിച്ചു. നെഹ്റുവിന്റെ വേഷമണിഞ്ഞ് അർച്ചന രാജ് വേദിയിലെത്തിയത് വിദ്യാർഥികളിൽകൗതുകമുണർത്തി...

പരിപാടിക്ക് മാറ്റേക്കി ഐഡിയൽ D.Ed വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി...

ചെർപ്പുളശ്ശേരി TopKo Technologies സ്ഥാപന മേധാവികളും ,ജീവനക്കാരും വിദ്യാർഥികളോടൊപ്പംശിശു ദിനം  ആഘോഷിക്കാൻ  എത്തിയിരുന്നു...

കൂടുതൽ അറിയാം ;

"https://schoolwiki.in/index.php?title=*ശിശുദിനം&oldid=1507418" എന്ന താളിൽനിന്ന് ശേഖരിച്ചത്