എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ
വിലാസം
കണ്ണൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-2016Mtdinesan



ഗവ. ഹൈസ്കൂള്‍ എന്ന് അറിയപ്പെടുന്ന ഈ വിദ്യാലയം മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലയിലെ ആദ്യ ബോര്‍ഡ് ഹൈസ്കൂള്‍ ആണ്. ഇന്ന് കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തന കേന്ദ്രം. 1917 ല്‍ സ്ഥാപിക്കപ്പെട്ടു.

ചരിത്രം

1917 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് സ്ഥാപിച്ച മലബാര്‍ മേഖലയിലെ ആദ്യ ഹൈസ്കൂള്‍. 1921 ല്‍ പ്രധാന കെട്ടിടം നിര്‍മ്മിച്ചു. കേരള സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ ഗവ. ഹൈസ്കൂള്‍ ആയി. തുടര്‍ന്ന് മോഡല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. 1982 ല്‍ ബോയ്സ് ഹൈസ്കൂള്‍ ആയും ഗേള്‍സ് ഹൈസ്കൂള്‍ ആയും വിഭജിച്ചു. 1988 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി ആയി. 2005 ല്‍ എ.കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു. കണ്ണൂര്‍ കാസര്‍ഗോഡ് മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കേന്ദ്രം. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദി. സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി. ഓഡിറ്റോറിയം, സ്റ്റേജുകള്‍, സ്റ്റേഡിയം, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സ്മാര്‍ട് ക്ലാസ് റൂമുകള്‍, സ്കൂള്‍ ലൈബ്രറി, ഇന്‍റര്‍നെറ്റ്, എഡ്യൂസാറ്റ് സൗകര്യങ്ങള്‍ എന്നി വ ലഭ്യമാണ്.

ഭൗതികസൗകര്യങ്ങള്‍

പയ്യന്നൂര്‍ നഗരമദ്ധ്യത്തില്‍ 2 ഏക്കര്‍ സ്ഥലത്ത് സ്കൂള്‍ കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നു. ഇതിനു പുറമെ 2 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള സ്റ്റേഡിയവും ഓഡിറ്റോറിയവുമുണ്ട്. 20 ക്ലാസ് മുറികളും അനുബന്ധമായി ഹൈസ്കൂള്‍, വി.എച്ച്.എസ്. വിഭാഗത്തിനായി വെവ്വേറെ സയന്‍സ് ലാബ്, ഐ.ടി. ലാബ്, സ്മാര്‍ട് ക്ലാസ് റൂം, സ്കൂള്‍ സഹകരണ സ്ററോര്‍, എന്‍.സി.സി., എന്‍.എസ്.എസ്. പ്രവര്‍ത്തന മുറികള്‍, ഉച്ചഭക്ഷണശാല എന്നിവയുമുണ്ട്. ഏ.ഇ.ഒ ഓഫീസ്, ബി.ആര്‍.സി.ഓഫീസ് എന്നിവയും സ്കൂള്‍ കോംപൗണ്ടിനകത്തു പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • എന്‍.സി.സി,
  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍
  • എന്‍.എസ്.എസ്.
  • കരിയര്‍ ഗൈഡന്‍സ് ആന്‍റ് കൗണ്‍സലിങ്ങ് സെന്‍റര്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എന്‍. സുബ്രഹ്മണ്യ ഷേണായി (മുന്‍ എം.എല്‍.എ)
  • ടി.ഗോവിന്ദന്‍ (മുന്‍ എം.പി.)
  • സി.പി.ശ്രീധരന്‍ (സാഹിത്യകാരന്‍)
  • ജസ്റ്റിസ് ശിവരാമന്‍ നായര്‍ (ന്യായാധിപന്‍)
  • ഉണ്ണികൃഷ്ണന്‍ നന്പൂതിരി (സിനിമാനടന്‍)
  • സി.വി.ബാലകൃഷ്ണന്‍ (നോവലിസ്റ്റ്)
  • സതീഷ്ബാബു പയ്യന്നൂര്‍ (ചലച്ചിത്ര പ്രവര്‍ത്തകന്‍)
  • പി.അപ്പുക്കുട്ടന്‍ (സാംസ്കാരിക പ്രവര്‍ത്തകന്‍)

വഴികാട്ടി

<googlemap version="0.9" lat="12.100424" lon="75.186996" zoom="13" width="300" height="300" selector="no" controls="none"> 11.8553, 75.361618, Kannur, Kerala Kannur, Kerala Kannur, Kerala (A) 12.087332, 75.193348 </googlemap>