ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
05-12-2016Pvp


ആമുഖം

കൊച്ചി നഗരസഭയുടെ സമീപം പിന്നോക്ക ഏരിയയില്‍ സെന്‍ട്രല്‍ കല്‍വത്തിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനം മാപ്പിള സ്ക്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നു മുതല്‍ 5 വരെ ക്ലസ്സുകള്‍ ഗവണ്‍മെന്റിന്റെ കീഴിലും,6മുതല്‍ 8 വരെ മുസ്ലൂം മാനേജ്മെന്റിന്റെ കീഴുലും പ്രവര്‍ത്തിച്ചുവന്നിരുന്നു. സി.എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായ കാലഘട്ടത്തില്‍ ചില മുസ്ലീം സംഘടനകളുടെയും പൗരപ്രമുഖരുടെയും പ്രവര്‍ത്തനഫലമായി 1 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളായി ഉയര്‍ത്തി. 1969-70 കാലഘട്ടത്തില്‍ പൂര്‍ണ്ണമായും സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്ക്കൂളായി അംഗീകാരം ലഭിച്ചു.

2004-2005 അധ്യയന വര്‍ഷത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ്.കോമേഴ്സ് എന്നീ രണ്ടു ബാച്ചുകളിലായി ഇത് ഒരു ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തി. ആരംഭത്തില്‍ എസ്.എസ്.എല്‍.സി വിജയശതമാനം കുറവായിരുന്നുവെങ്കിലും 2006-07 അധ്യയന വര്‍ഷത്തില്‍ 91% ഉം 2007-08 ല്‍ 81% ഉം വിജയം കരസ്ഥമാക്കാന്‍ സാധിച്ചു.ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 152 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏകദേശം 420 വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഉണ്ട്. സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെയധികം മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. പ്രത്യേകം സജ്ജീകരിച്ച ലാബുകള്‍,വിപുലമായ ലൈബ്രറി സൗകര്യം,പ്ലാസ്മ ടി.വി.,എല്‍.സി.ഡി.പ്രൊജക്റ്റുകള്‍ എന്നിവയടങ്ങിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം. പ്രത്യേക കായിക പരിശീലനം,രാവിലെയും വൈകുന്നേരവും സ്പെഷ്യല്‍ കോച്ചിംഗ് ക്ലാസ്സുകള്‍ തുടങ്ങിയ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളും സ്ക്കൂളില്‍ നടത്തിവരുന്നു. രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരും പൗരപ്രമുഖരും രക്ഷിതാക്കളും ചേര്‍ന്ന് സ്ക്കൂളിന്റെ ഉന്നമനത്തിനു വേണ്ടി പരിശ്രമിക്കുന്നു.


നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം