(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം
പുലർച്ചേ ഞാനെണീറ്റു വീഥിയിലേക്കു നോക്കി
ഒറ്റ മനുഷ്യരുo വാഹനങ്ങളുമില്ലാതെ
നിശബ്ദയായി കിടക്കുന്നു വീഥി
കടകമ്പോളങ്ങളെല്ലാം നിശ്ചലം
തെരുവുപട്ടികളുടേയും കാക്കകളുടേയും ഒച്ച മാത്രം
പ്രകൃതി ശുദ്ധവായു വീണ്ടെടുക്കുന്നു
മനുഷ്യനു ശുചിത്വബോധം കൂടുന്നു
കാരണ മെന്തെന്നോ?
മനുഷ്യ വംശത്തെ പിടിച്ചു കെട്ടിയ വൈറസ്
മഹാമാരിയായ കോവി ഡ് വൈറസ് .