സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

"വാനുലകിന്‌ സമമാകിന നിരണം ദേശം" എന്ന് കണ്ണശ്ശകവികൾ പാടി പുകഴ്ത്തിയതും പരിശുദ്ധ തോമാശ്ലീഹായുടെ പാദ സ്പർശത്താൽ പരിപാവനമാക്കപ്പെട്ട നിരണം ദേശത്തെ ഏക സർക്കാർ വിദ്യാലയമാണ് ഗവ .യു .പി സ്കൂൾ നിരണം മുകളടി . വിവിധ രീതിയിലുള്ള പരമ്പരാഗത പഠന സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിലും 1919 വരെ ഔ ദ്യോഗികമായ ഒരു വിദ്യാഭ്യാസ സ്‌ഥാപനം ഉണ്ടായിരുന്നില്ല . ഈ കുറവ് മനസ്സിലാക്കിയ ഏതാനുംപേർ ഇലഞ്ഞിക്കൽ ജോൺ വക്കീലിനെ സമീപിച്ചു ബുദ്ധിമുട്ട് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി അദ്ദേഹം സർക്കാരിൽ സ്വാധീനം ചെലുത്തി ഒരു സർക്കാർ സ്കൂൾ ഇവിടെ അനുവദിപ്പിച്ചു. അദ്ദേഹത്തിൻെറ സ്വന്തം പേരിലുള്ള മുകളടി മാലിക്ക് അമ്പതു സെൻറ് സ്‌ഥലം ദാനമായി നൽകി. ഇവിടെ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ചു. 1919 -ൽവിദ്യാലയം ആരംഭിച്ചു.

2019 ൽ ശതാബ്‌ദിയിലെത്തിയ  സ്കൂളിന് ബഹു തിരുവല്ല എം ൽ എ അഡ്വ. മാത്യു ടി തോമസ് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തോടെ  അറിവിന്റെ  ദീപസ്‌തംഭമായി പ്രശോഭിക്കുന്നു.

*സ്കൂൾ ഉദ്‌ഘാടനം ==06/08/2020 വ്യാഴാഴ്ച ബഹുമാനപ്പെട്ട തിരുവല്ല എം.എൽ.എ അഡ്വ.മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു