VLPS/ SCHOOL RESORCE GROUP

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15223PSITC (സംവാദം | സംഭാവനകൾ) (''''<u><big>S R G : വിദ്യാലയ വിഭവ സംഘം (School Resource Group)</big></u>''' ഒരു വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

S R G : വിദ്യാലയ വിഭവ സംഘം (School Resource Group)

ഒരു വിദ്യാലയത്തിലെ അധ്യാപകരുടെ അക്കാദമിക കൂട്ടായ്മയാണ് എസ് ആർ ജി.

ഘടന:

ചെയർമാൻ : H M

കൺവീനർ  : എസ് ആർ ജി ചുമതലയുള്ള  അധ്യാപകൻ

അംഗങ്ങൾ : മറ്റ് അധ്യാപകർ

എസ്  ആർ ജി റിപ്പോർട്ട്

* അജണ്ട

* പങ്കെടുത്തവർ

* അവലോകന റിപ്പോർട്ട്

* പ്രധാന തീരുമാനങ്ങൾ

* ആസൂത്രണം : സ്കൂൾ തല- ക്ലാസ്സ് തല പ്രവർത്തനങ്ങൾ

*പ്രശ്നങ്ങൾ, പ്രയാസങ്ങൾ കണ്ടെത്തൽ

ലക്ഷ്യങ്ങൾ

▪️ വിദ്യാലയത്തിലെ അക്കാദമിക, അക്കാദമികേതര  പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ സഹായകമായ പ്രവർത്തനങ്ങളുടെ വാർഷിക കലണ്ടർ, മാസകലണ്ടർ, ദിനാചരണ കലണ്ടർ എന്നിവയുടെ  ആസൂത്രണം

▪️ പഠിക്കേണ്ട പാഠഭാഗങ്ങളിൽ നിന്നും കുട്ടി നേടേണ്ട പഠനനേട്ടങ്ങൾ നേടാനായി ആവശ്യമായ പഠന പിന്തുണ  നൽകൽ

▪️ ക്ലാസ് പ്രവർത്തനങ്ങളിൽ, പഠന നേട്ടങ്ങൾ നേടാൻ പ്രയാസം നേരിടുന്ന കുട്ടികളെയും മേഖലകളെയും കണ്ടെത്തി,   പ്രശ്ന പരിഹാര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ

▪️ അധ്യാപക ശാക്തീകരണം,CPTA - മെച്ചപ്പെടുത്തൽ, സ്കൂൾ തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ,

▪️ എസ് ആർ ജി പ്രവർത്തനങ്ങളിലൂടെ വിദ്യാലയ മികവുകൾ ഡോക്യുമെന്റ്  ചെയ്ത് സമൂഹത്തെയും അക്കാദമിക സ്ഥാപനങ്ങളെയും ബോധ്യപ്പെടുത്തൽ.

    മേൽപ്പറഞ്ഞ ഘടകങ്ങൾക്ക് അനുസൃതമായി, ആഴ്ചയിലൊരു ദിവസം അനുയോജ്യമായ ആസൂത്രണങ്ങളും പ്രശ്നപരിഹരണവും നടത്തി ഈ വിദ്യാലയം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

"https://schoolwiki.in/index.php?title=VLPS/_SCHOOL_RESORCE_GROUP&oldid=1503493" എന്ന താളിൽനിന്ന് ശേഖരിച്ചത്