ജി എച്ച് എസ് മണത്തല / പുസ്തകശാലയും വായനാമുറിയും

18:57, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24066 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന് വിശാലമായ ഒരു ലൈബ്രറിയും വായനാമുറിയുമുണ്ട്. വ്യത്യസ്ത വിഭാഗങ്ങളിലായി മുപ്പതിനായിരത്തോളം (30,000 ) പുസ്തകങ്ങൾ ലൈബ്രറിയിലിലുണ്ട്. മലയാളം പുസ്തകങ്ങൾക്ക് പുറമെ ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷകളിലുള്ള രചനകളുടെ വലിയ ശേഖരം തന്നെയുണ്ട്. ഓരോ വിഷയങ്ങളയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ അവയുടെ സ്റ്റഡി മെറ്റീരിയൽസ് അടക്കം വ്യത്യസ്ത അലമാരകളിൽ ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു.

കുട്ടികളിലെ വിജ്ഞാനാന്വേഷണത്തിന് സഹായകമായി എൻസൈക്ലോപീഡിയകളുടെ വൻശ്രേണി ലൈബ്രറിയുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. മഹാന്മാരുടെയും സാഹിത്യകാരന്മാരുടെയും ചിത്രങ്ങളാലും സുവിശേഷ മൊഴികളാലും വായനമുറിയിൽ വായനയുടെ അന്തരീക്ഷമൊരുക്കീട്ടുണ്ട്.