സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സ്കൗട്ട് & ഗൈഡ്സ്
  • ബാന്റ് ട്രൂപ്പ്-
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • സ്കൗട്ട് & ഗൈഡ്സ് 50 കുട്ടികൾ അടങ്ങുന്ന സ്കൗട്ട് ഗ്രൂപ്പും 50 കുട്ടികൾ അടങ്ങുന്നഗൈഡ് ഗ്രൂപ്പും പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. സ്കൂൾ അച്ചടക്കം, ശുചിത്വം, പച്ചക്കറി- പൂന്തോട്ട പരിപാലനം, കായികാഭ്യാസങ്ങൾ എന്നിവയിൽ സ്കൗട്ട് - ഗൈഡുകൾ പങ്കാളികളാണ്.കോവി‍ഡ് കാലഘട്ടമായതിനാൽ പരിമിതികൾ എറെയുണ്ട്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്-

നല്ല രീതിയിൽ പരിശീലനം ലഭിച്ച ഒരു ബാന്റ് ട്രൂപ്പ് ഈ സ്കൂളിനുണ്ട്. പഞ്ചായത്തിലെ (മന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന) മിക്ക പരിപാടികളിലും സ്കൂൾ ബാന്റ് ട്രൂപ്പിന്റെ സേവനം നൽകുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്തുതല കേരളോത്സവത്തിലെ ഘോഷയാത്രയുടെ മാറ്റ് കൂട്ടുന്നതിനായി നമ്മുടെ സ്കൂൾതല ബാന്റ് ട്രൂപ്പ് നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. മറ്റ് സ്കൂളുകളിൽ നടക്കുന്ന പൊതുപരിപാടികളിലും നമ്മുടെ സ്കൂളിന്റെ ബാന്റ് ട്രൂപ്പ് മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട്.കോവി‍ഡ് കാലഘട്ടമായതിനാൽ പരിമിതികൾ എറെയുണ്ട്.

  • ക്ലാസ് മാഗസിൻ. കുട്ടികളുടെ സർഗ്ഗാത്മക രചനാശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി കഥ, കവിത, യാത്രാവിവരണം, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ രചന തുടങ്ങയവ ഉൾപ്പെടുത്തി ഓരോ ക്ലാസ് തല മാഗസിനുകൾ നിർമ്മിച്ചു.ഇതിൽക്കൂടി കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുവാൻ സാധിക്കുന്നുണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.- വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പുസ്തകങ്ങൾ നൽകുകയും വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും സാഹിത്യ ക്യാമ്പ്,സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. സർഗ്ഗാതമക രചനകൾ, കഥ, കവിത,ശില്പശാലകൾ, സാഹിത്യ ക്യാമ്പും കുട്ടികളുടെ സാഹിത്യ അഭിരുചി വളർത്തുന്നതിനായി ക്ലാസ് തല പ്രവർത്തനങ്ങളും നടത്തി വരുന്നു. സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങൾ വളരെ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ വച്ച് നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
  • സ്കൂൾമാഗസിൻ കുട്ടികളുടെ സർഗ്ഗാത്മക രചനാശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി കഥ, കവിത, യാത്രാവിവരണം, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ രചന തുടങ്ങയവ ഉൾപ്പെടുത്തി ഓരോ ക്ലാസ് തല മാഗസിനുകൾ നിർമ്മിക്കുകയും അതിൽനിന്നും തെരഞ്ഞെടുത്ത സൃഷ്ടികൾ ഉൾപ്പെടുത്തി മാഗസിൻ തയ്യാറാക്കുകയും ചെയതു. ഡിജിറ്റൽ മാഗസിൻ അറബ്, മലയാളം ഭാഷകളിൽ പ്രസിദ്ധീകരിച്ചു.

നേർക്കാഴ്ചകൾ 2020-21

  • കുട്ടികളുടെ സൃഷ്ടികൾ
  •  
    ഗോകുൽ എസ്.എസ് 7 ഡി