ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSMANNANCHERRY (സംവാദം | സംഭാവനകൾ)
ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
വിലാസം
മണ്ണഞ്ചേരി

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാതകുമാരി എം കെ
അവസാനം തിരുത്തിയത്
05-12-2016GHSMANNANCHERRY



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  ജൂനിയര്‍ റെഡ് ക്രോസ്സ്
   സയന്‍സ് ക്ലബ്ബ്
  സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  ഗണിതശാസ്ത്ര ക്ലബ്ബ്
      വിദ്യാരംഗം
    ഇംഗ്ലീഷ് ക്ലബ്ബ്
      സ്പോര്‍ട്ട്സ് ക്ലബ്ബ്
         ഐടി ക്ലബ്ബ്
           മലയാളം


ചരിത്രം

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആലപ്പുഴ മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റര്‍ വടക്ക്മാറി മണ്ണഞ്ചേരി ഗവ:ഹൈസ് ക്കൂള്‍ സ്ഥിതി ചെയ്യുന്നു.1905-ല്‍ ഒന്നാം സ്റ്റാന്റഡേര്‍ഡ് മുതല്‍ അഞ്ചാം സ്റ്റാന്റേര്‍ഡ് വരെ എല്‍.പി വിഭാഗമായിട്ടാണ് സ്കൂള്‍ ആരംഭിച്ചത്. നാനജാതി മതസ്ഥര്‍ക്കും ഈ സ്കൂളില്‍ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയില്‍ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നല്‍കിയ ഒരേക്കര്‍ അഞ്ച് സെന്റ് സ്ഥലത്താണ് സ് ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരന്‍ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കള്‍. എഴുത്തും വായനയും ഗണിതവും മനസ്സിലാക്കുവാന്‍ ഇവിടത്തെ ഗ്രാമീണര്‍ക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു അത്. പ്രശസ് തരായ ധാരാളം ഗുരുക്കന്‍മാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നല്‍കിയ ഈ സരസ്വതീക്ഷേത്രത്തില്‍ അറിവിന്റെ ആദ്യാക്ഷരം നാവില്‍ കുറിച്ചവര്‍ ജീവിത വിജയം നേടി.മികച്ച കര്‍ഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവര്‍ത്തകരും ആത്മാര്‍ത്ഥതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉള്‍പ്പെടെ വിവിധ തുറകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകള്‍ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങള്‍ക്ക് അറിവിന്റെ പാലാഴീ തീര്‍ത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേര്‍ത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂള്‍ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

ഭൗതിക സൗകര്യങ്ങള്‍ : ലഭ്യമായ ക്ലാസ്സ് മുറികളുടെ എണ്ണം-54

                                                                       1 മുതല്‍ 20 വരെ ആകെ ഡിവിഷനുകള്‍-46
                                                                     ലൈബ്രറി,ലാബ്,കമ്പ്യൂട്ടര്‍ ലാബ്,കുട്ടികള്‍ക്കുള്ള കളിസ്ഥലം                                    


                   മുന്‍സാരഥികള്‍ : സുഗുണന്‍ ,ഫ്രാന്‍സീസ്, മോഹനന്‍,അമ്മുക്കുട്ടി, ഹലീമബീവി,ഷീല                                                           
              പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ : പ്രൊഫസര്‍ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീന്‍,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസല്‍,  ഡോ:സന്ദേശ് വേണു,എഞ്ചിനീയര്‍: മുഹമ്മദ്കുഞ്ഞ്
"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_മണ്ണഞ്ചേരി&oldid=149976" എന്ന താളിൽനിന്ന് ശേഖരിച്ചത്