ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം നവംബർ 1

ഏറെ നാളത്തെ   ഇടവേളയ്ക്കു ശേഷം നവംബർ ഒന്നാം തീയതി സ്കൂൾ  തുറന്നു

ചാന്ദ്ര ദിനം

ജൂൺ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചിത്രരചന മത്സരം ,പോസ്റ്റർ രചന മത്സരം, പ്രസംഗം എന്നീ മത്സരങ്ങൾ ഓൺലൈനായി നടത്തുകയും   ഗൂഗിൾ ഫോമിൽ ക്വിസ് പ്രോഗ്രാം നടത്തുകയും ചെയ്തു.

അമൃതോത്സവം

അമൃതോത്സവു"മായി ബന്ധപ്പെട്ട് സെപ്റ്റംബർ 21ന് കേരളത്തിലെ നവോത്ഥാന ചരിത്രം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റിംഗിലൂടെ ഒരു വെബിനാർ സംഘടിപ്പിക്കുകയും കുട്ടികൾ

അവരവരുടെ വീട്ടിൽ അമൃത ജ്വാല തെളിയിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി റോൾപ്ലേ നടത്തുകയും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ചെയ്തു.

സെപ്റ്റംബർ 17 ആം തീയതി സംഘടിപ്പിച്ച "പ്രതിഭകൾക്കൊപ്പം" എന്ന ശാസ്ത്ര പരിപാടിയിൽ കുട്ടികൾ ഓൺലൈനായി പങ്കെടുത്തു.

ആസാദി കാ അമൃത് മഹോത്സവ്

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് , കേരളത്തിലെ നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരു ദേവന്റെ  അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിന്റെ പ്രചരണാർത്ഥം സ്കൂൾതല മത്സരങ്ങൾ 17/01/2022 തിങ്കളാഴ്ച സംഘടിപ്പിച്ചു. സ്കൂൾതലത്തിൽ  അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഉപന്യാസരചന, പ്രസംഗം, ശ്രീനാരായണഗുരു സൂക്താലാപനം, ക്വിസ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.