ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി/ചരിത്രം

13:06, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15228 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1954 -ൽ 86 വിദ്യാർതഥികളും രണ്ട് അധ്യാപകരുമായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.

ആദിവാസികളെയും മറ്റു പിന്നോക്കവിഭാഗങ്ങളെയും വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടു വരിക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഈ പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയിൽ നല്ലൊരു പങ്ക് വഹിക്കുവാൻ ഈ വിദ്യാലത്തിനു കഴിഞ്ഞു.

ഈ പ്രദേശത്തിന്റെ കലാ സാംസ്കാരികപരിപാടികൾക്കും മറ്റു ആഘോഷങ്ങൾക്കും ഈ സ്കൂൾ തന്നെയാണ് പലപ്പോഴും വേദിയാകുന്നത്.അതുപോലെ തന്നെ സ്കൂളിന്റെ എല്ലാവിധ കലാസാംസ്കാരിക പ്രവർത്തനങ്ങളും ഈ നാടിന്റെ ഉത്സവമാക്കി നാട്ടുകാർ ഏറ്റെടുക്കുന്നു എന്നത് ഏറെ ചാരിതാർത്ഥ്യജനകമാണ്.ജാതി മത ഭേദമെന്യേ നാട്ടിലെ മുഴുവൻ ആഘോഷങ്ങളിലും വിദ്യാലയത്തിന്റെ സജീവപങ്കാളിത്തമുണ്ടാവാറുണ്ട്.

ഇന്ന് 1മുതൽ 4 വരെ ക്ലാസ്സുകളിലായി 60 കുട്ടികൾ ഇവിടെ പഠിക്കുന്നു.പ്രധാന അധ്യാപിക അടക്കം 5അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും മികച്ച പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു.