എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22.
ഓൺലൈൻ പ്രവേശനോത്സവം
പ്രവേശനോത്സവത്തിന് മുന്നോടിയായി ക്ലാസ് തലത്തിൽ മുന്നൊരുക്കം'’എന്ന പേരിൽ പ്രത്യേക പരിപാടികൾ (ഗൂഗിൾ മീറ്റ്) സംഘടിപ്പിച്ചിരുന്നു. വിദ്യാർഥികളെ അതത് ക്ലാസുകളിലേക്ക് സ്വാഗതം ചെയ്യുകയും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയും കലാപരിപാടികൾ അവതരിപ്പിക്കുന്ന തിനാവശ്യമായഒരുക്കങ്ങൾ നടത്തുകയും ചെയ്‍തു. പരിപാടിയുടെപോസ്റ്ററുകൾ തയ്യാറാക്കുകയും പ്രമോവീഡിയോ ഒരുക്കുകയും ചെയ്‍തു.സാമൂഹ്യ മാധ്യമങ്ങളിലും പ്രാദേശിക വാട്സപ്പ് ഗ്രൂപ്പുകളിലും സന്ദേശങ്ങൾ പ്രചരിപ്പിച്ചു.ജൂൺ 1 ചൊവ്വാഴ്‍ച രാവിലെ കൃത്യം പത്തുമണിക്ക് നാലാം ക്ലാസ് വിദ്യാർഥി വേദലക്ഷ്മിയുടെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. ഗൂഗിൾമീറ്റിൽ തുടക്കത്തിലെ തന്നെ നാല്പതോളം രക്ഷിതാക്കൾ പങ്കാളികളായി.സ്‍കൂൾ ഹെഡ്മിസ്ട്രസ് സീന ടീച്ചർ വിശിഷ്ടാതിഥികളേയും നവാഗതരായ വിദ്യാർഥികളേയുംപരിപാടി യിലേക്ക് സ്വാഗതം ചെയ്‍തു.വാർഡ് മെമ്പർ ലിനി എംകെ അധ്യക്ഷത വഹിച്ചു.കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.സരിത പ്രവേശനോത്സവത്തിൻെറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് വിശിഷ്ടതിഥികളായ ജനപ്രതിനിധികളുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സാറുടെയും പ്രവേശനോത്സവ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു.തുടർന്ന് നവാഗതരായ വിദ്യാർഥികളെ പ്രവേശനോത്സവ ഗാനത്തിൻറെ അകമ്പടിയോടെ പരിചയപ്പെടുത്തി.പി.ടി.എ പ്രസിഡണ്ട് റഷീദ് തൂമ്പറ്റ ,എം.പി.ടി.എ ചെയർപേഴ്‍സൺ ഫാരിദ , വിദ്യാർത്ഥി പ്രതിനിധി മെഹ്റിൻ എസ് അലി തുടങ്ങിയവർ ആശംസാസന്ദേശങ്ങൾഅവതരിപ്പിച്ചു.മോളി പി.എം ഉദ്ഘാടന ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് കുട്ടികളുടെ വൈവിധ്യങ്ങളായ കലാപരിപാടികൾ ഓൺലൈനിലൂടെ അവതരിപ്പിച്ചു.
ഓൺലൈൻ പ്രവേശനോത്സവം വീഡിയോ കാണാം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാചരണംവീഡിയോ കാണാം
പ്രകൃതിയുടെയുo മരങ്ങളുടെയും കാവൽ ഭടന്മാരായി മാറാൻ കുട്ടികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ വിതരണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. വീടുകളിൽ പരിസ്ഥിതി ദിനസന്ദേശം ഓർമ്മപ്പെടുത്തിക്കൊണ്ട് കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി ജൂൺ 5 ശനിയാഴ്ച ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി വിവിധ പരിപാടികൾ നടന്നു.ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ പരിസ്ഥിതിദിന സന്ദേശങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ക്ലാസ് അധ്യാപകർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചങ്ങാതിമരം,മരംതിരിച്ചറിയുക ,ചിത്ര രചന, മരം പരിചയപ്പെടുത്തൽ , പോസ്റ്റർ നിർമ്മാണം, കവിതാ ലാപനം..തുടങ്ങി മത്സരങ്ങളിലായി എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി.വീട്ടുവളപ്പിൽ മരങ്ങൾ നടുന്നതിന്റെയും പരിപാലിച്ചു വളർത്തുന്ന മരങ്ങളെ പരിചയപ്പെടുത്തുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും കുട്ടികൾ അതത്ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.
വായനാദിനം
വായനാദിനാചരണം വീഡിയോ കാണാം
സ്‌കൂളിൽ വായനാദിനാചരണം നടന്നു. കുട്ടികളിലെ വായനാഭിരുചി വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സംഘടിപ്പിച്ച വിവിധ ഓൺലൈൻ പരിപാടികൾ സ്‌കൂൾ ഹെഡ്മിസ്ട്രസ് സീന.സി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ചോദ്യാവലി കവിതാലാപനം, വീഡിയോ പ്രദർശനം, മൈ ഹോം ലൈബ്രറി ആന്റ് സ്റ്റഡി കോർണർ വീഡിയോ പ്രസന്റേഷൻ എന്നിവ നടന്നു.
സ്വാതന്ത്ര‍്യദിനം
സ്വാതന്ത്ര‍്യദിനാഘോഷംവീഡിയോ കാണാം
കോവിഡ് ജാഗ്രത തുടരുന്ന സാഹചര്യത്തിൽ തുടർച്ചയായ രണ്ടാം തവണയും സ്വാതന്ത്ര‍്യദിനാഘോഷം വലിയ രീതിയിൽ നടത്താൻ സാധിച്ചില്ല.ഹെഡ‍്മിസ‍്ട്രസ് സീന .സി പതാക ഉയർത്തി.വെർച്വൽ അസംബ്ലിയിലൂടെ മുഴുവൻ വിദ്യാർത്ഥികളൂം ആഘോഷത്തിൽ പങ്കാളികളായി.കുട്ടികൾ വീടുകളിൽ പതാകഉയർത്തുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്‍തു.
സകുടുംബം സാഹിത്യക്വിസ്
കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി യുടെ ആഭിമുഖ്യത്തിൽ സകുടുംബം സാഹിത്യ ക്വിസ് മത്സരം നടന്നു. ക്ലാസ്‍തലം ഓഗസ്ത് 3 നും സ്‍കൂൾതലം ഓഗസ്ത് 5 നും പഞ്ചായ ത്ത് തലം ഓഗസത് 9 നും നടന്നു. സ്‍കൂൾ തലത്തിൽ ഒന്നാം സ്ഥാനം ആദിത് & ഫാമിലിയും രണ്ടാം സ്ഥാനം മെഹ്റിൻ എസ് അലി & ഫാമിലിയും മൂന്നാം സ്ഥാനം ജെഹ്ഫി ൽ & ഫാമിലിയും നേടി. പഞ്ചായത്ത്തലത്തിൽ ആദിത് & ഫാമിലിയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ഉപജില്ലതലത്തിൽ ആദിത്ത് & ഫാമിലി രണ്ടാം സ്ഥാനതെത്തി ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു.
കരവിരുത് ഓൺലൈൻ പ്രോഗ്രാം
കുട്ടികളിലുളള വിവിധ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തുടക്കം കുറിച്ച ഓൺലൈന്ഡ പരിപാടിയാണ് കരവിരുത്.ബി.ആർ.സി യുടെ നേതൃത്വത്തിലാണ് ഈ പരിപാടി നടക്കുന്നത്.
ലക്ഷ്യപാരൻറ്‍സ് ക്വിസ്
രക്ഷിതാക്കൾക്ക് വേണ്ടി 3 ഘട്ടങ്ങളിലായാണ് ലക്ഷ്യ ക്വിസ് മത്സരം നടക്കുന്നത്.ഒന്നാം ഘട്ടത്തിൽ എല്ലാ രക്ഷിതാക്കളും മത്സരത്തിൽ പങ്കുചേരും.
ഓണനിലാവ്
ഓണാഘോഷം വീഡിയോ കാണാം വിവിധ ഓൺലൈൻ പരിപാടികളോടെ 2022 വർഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു.അത്തം നാൾ മുതൽ ആരംഭിച്ച വിവിധ പരിപാടികളിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കുചേർന്നു .ഓണം മാവോലിക്കൊരു കത്തെഴുതാം,ഓണപ്പൂക്കളം,ഓണച്ചൊല്ലുകൾ,വീഡിയോ നിർമ്മാണം,കടംകഥ ക്വിസ് ,തുടങ്ങി പരിപാടികൾ കുട്ടികൾക്ക് ഏറെ ആവേശവും സന്തോഷവും പകർന്നു.
ബഷീർ ദിനം
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻര മരിക്കാത്ത ഓർമകളുമായി കൊണാട്ട് സ്കൂളിൽ ബഷീർ ദിനം ആചരിച്ചു.ബഷീറിന്റെ പ്രിയ പുത്രൻ അനീസ് ബഷീർ പരിപാടി ഉൽഘടനം ചെയ്തു.ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കാരം,ചിത്രരചന,അഭിനയം തുടങ്ങി വിവിധ പരിപാടികൾ നടന്നു.
ലിറ്റിൽ സ്റ്റാർ ടാലൻറ് ക്വിസ്
എല്ലാ മാസവും ഓൺലൈൻ
ഇംഗ്ലീഷ് ഫെസ്റ്റ്
ഉദ്ഘാടനം
പോഷൺ മാസാചരണം
നല്ല ഭക്ഷണം,നല്ല ആരോഗ്യം
-രുചി ഡിജിറ്റൽ മാഗസിൻ
ഗാന്ധിജയന്തി
ശുചീകരണം
വിജ്ഞാനോത്സവം
രരരഗക
ഭക്ഷ്യഭദ്രതാകിറ്റ്
എല്ലാ കുട്ടിക
ഡിജിറ്റൽ ലൈബ്രറി
ഓൺലൈൻ
അധ്യാപകദിനം
കലാപരിപാടികൾ ഓൺലൈൻ
സജ്ജം-രക്ഷാകർതൃസംഗമം
കുവമവല
ജനകീയശുചീകരണയജ്ഞം
എല്ലാ നാട്ടുകാരും
നവം 1 തിരികെ സ്‍കൂളിലേക്ക്
ആവേശ
ശിശുദിനം
കുട്ടികൾ
നാട്ടുരുചി
രുടികരമായ
റേഡിയോ പ്രോഗ്രാം
സ‍്‍കൂൾ റേ
ഒപ്പത്തിനൊപ്പം
പിന്നോക്കം
അതിജീവനം
പരിപാടി
അറബിക് ദിനം
അലിഫ് അറബിക് ക്വിസ്
ക്രിസ്‍തുമസ്
പുതുവർഷം
അക്ഷരമുറ്റം
ദേശാഭിമാനി
ഹിരോഷിമ ദിനം
സുഡോക്കി
റിപ്പബ്ലിക്ക് ദിനം
ജനുവരി 26