ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/പരിസ്ഥിതി ക്ലബ്ബ്

12:45, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44041 (സംവാദം | സംഭാവനകൾ) ('നമ്മുടെ നിലനില്പിനാവശ്യമായ പരിസ്ഥിതിയുടെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മുടെ നിലനില്പിനാവശ്യമായ പരിസ്ഥിതിയുടെ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠനവും അവബോധവും വിദ്യാർത്ഥി സമൂഹത്തിൽ എത്തിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. ഈ പദ്ധതിയുടെ കീഴിലായി പാരിസ്ഥിതികം, ഭൂമിത്രസേന ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനത്തിലൂടെ പരിസ്ഥിതി അവബോധപ്രവർത്തനങ്ങൾ നടത്തിവരുന്നു. കൂടാതെ സെമിനാറുകൾ, വർക്‌ഷോപ്പുകൾ, ക്വിസ്, എന്നിവയും ഉൾപ്പെടുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള ദിനങ്ങളുടെ ആഘോഷം (ലോക പരിസ്ഥിതി ദിനം, ലോക തണ്ണീർത്തട ദിനം) നടത്തിവരുന്നു. ഈ ക്ലബ്ബുകളിലെ അംഗങ്ങളുടെ സഹായത്തോടുകൂടി തുണി സഞ്ചികളുടെ ഉത്പാദനം, ഔഷധ സസ്യങ്ങൾ, ചിത്രശലഭ ഉദ്യാനം, ജൈവകൃഷി, നക്ഷത്ര വനം, എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു.. പ്രാഥമിക പരിസ്ഥിതി സംരക്ഷണ യൂണിറ്റുകൾ സ്ഥാപിക്കുന്നതുവഴി ഗ്രാമപ്രദേശങ്ങളിൽ പരിസ്ഥിതി വിജ്ഞാപനം വ്യാപിപ്പിക്കുന്നതിനുള്ള ‘ഹരിതസ്പർശം’ പോലുള്ള പരിപാടികളും നടപ്പിലാക്കുന്നുണ്ട്.