ജി.എൽ.പി.എസ്. കാവനൂർ/ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48210 (സംവാദം | സംഭാവനകൾ) (' മാഞ്ഞു പോകുന്ന കാഴ്ചകൾ        കുന്ന് :- ആദ്യം, ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)


മാഞ്ഞു പോകുന്ന കാഴ്ചകൾ

       കുന്ന് :-

ആദ്യം, നിങ്ങളെന്റെ തലയറുത്തു

അപ്പോൾ കാണാനായത്‌  ഒരു സംസ്കാരത്തിന്റെ ശേഷിപ്പുകൾ

ഒരു മൺകുടവും കുറെ അസ്ഥിപഞ്ജരങ്ങളും

ആരോടും പറയാതെ, ആരാരുമറിയാതെ

കുഴിച്ചുമൂടി ആ സംസ്കാരബാക്കിപത്ര ത്തെ.....

പിന്നീട്, ഉടലാകെ വെടിപ്പാക്കി,അങ്ങനെ എന്റെ കണ്ണിൽ കിനിഞ്ഞ നീര്രവയെ നിങ്ങൾ മണ്ണിട്ടു മൂടി

അവിടെ കമ്പികൾ കോർത്തു അസ്ഥികൾ ഉണ്ടാക്കി.... കോൺക്രീറ്റ് നിറച്ചു രൂപങ്ങൾ ചേർത്തുവച്ചു പുതിയ ചായങ്ങൾ ചാർത്തി ഒരു പേരുമിട്ടു റിസോർട്ടുകൾ

പുഴ :

       അന്ന്, തെളിമയുള്ള ആകാശത്തെ കാണാനാകുമായിരുന്നു

ഒരു ജനതയുടെ ദാഹം ശമിപ്പിക്കുവാനും

    ഇന്ന്, കണ്ണീർച്ചാലുകൾ ഒലിച്ചിറങ്ങിയപോലെ

വരണ്ട ചില തുടിപ്പുകൾ മാത്രം

അതിൽത്തന്നെ ഉറഞ്ഞുകിടക്കുന്നു പ്ലാസ്റ്റിക് പൂക്കളും പക്ഷികളും പിന്നെ മീനുകളും

കാക്കകൾ കൊത്തിവലിക്കുന്നു ചീർത്ത ശരീരങ്ങൾ

എന്തോ നാറ്റം.... ചുറ്റും പൊങ്ങുന്നു,എന്തോ കലക്കിയതാണത്രേ