എ.എസ്.ജാഫറലി
അങ്ങാടിക്കാട്ടിൽ സുലൈമാൻ ഖദീജ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1974 ൽ പനയംപാടത്ത് ജനിച്ചു. പ്രാഥമിക പഠനം കരിമ്പ അള്ളംപാടം ജി.എൽ.പി.സ്കൂളിലും പിന്നീട് കരിമ്പ ജി.യു.പിസ്കൂളിലുമായി പൂർത്തിയാക്കിയെങ്കിലും ജീവിതപ്രാരാബ്ദങ്ങൾ പഠനത്തെ മുന്നോട്ട് കൊണ്ട്പോകാൻ കഴിഞ്ഞില്ല. 1996 ൽ ജോലി ആവശ്യാർത്ഥം ഗൾഫിൽ പോയി 2005 ൽ നാട്ടിൽ തിരിച്ചെത്തി. 2008 ൽ പനംപാടത്ത് ജെ.ആർ ഹാർഡ് വെയർ എന്ന സ്ഥാപനം തുടങ്ങി. 2013-14 കാലഘട്ടത്തിൽ മുതിർന്ന കുട്ടി കരിമ്പ ജി.യു.പിസ്കൂളിൽ പഠിച്ചിരുന്നകാലത്ത് പിടിഎ അംഗമായി. 2015-16 വർഷത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുകയുണ്ടായി.അന്ന് സ്കൂളിന് ഭൗതിക സാഹര്യങ്ങൾ പരിമിതമായിരുന്നു. 2016 ൽ മെയ് മാസത്തിൽ പി.ടി.എ.യുടെ ശ്രമഫലമയി എൽ.സി.ഡി പ്രൊജക്ടർ കംമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ്റൂം തയ്യാറായി. ഒഫീസ് കെട്ടിടം തീവണ്ടി മാതൃകയിൽ പെയിന്റിഗ് നടത്തി ജൂൺ മാസത്തിൽ ഉദ്ഘാടനം ചെയ്തു. 2015 - 2016 വർഷത്തിൽ സ്കൂളിൽ കുട്ടികളുടെ അഡ്മിഷൻ ക്രമാതീതമായി വർദ്ധിക്കുകയുണ്ടായ സാഹചര്യത്തിൽ സ്കൂൾ ബസ്സിനെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണവും വർദ്ധിക്കുകയുണ്ടായി. എന്നാൽ 2014 ൽ കോങ്ങാട് മണ്ഡലം എം.എൽ.എ ബഹു.കെ.വി. വിജയദാസ് നൽകിയ ഒരു ബസ് മാത്രം മതിയാകാതെ വരുകയും ചെയ്തപ്പോൾ നിലവിലുള്ള ഒരു ബസ്സിന്റെ പരിമിതി മനസ്സിലാക്കി അന്നത്തെ ബസ് കൺവീനർ വി.പി.അബ്ദുൽസലിം മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി എം.ജി.ഹരിദാസൻ മാസ്റ്റർ എച്ച്.എം.എൽസമ്മ ടീച്ചർ എന്നിവർ പിടിഎയുമായി ആലോചിച്ച് 22000 രുപ വാടക്യ്ക്ക് ഒരു ബസ് ഏർപ്പാടാക്കി.അന്നേരം കൺവീനർ ഈ വാടക നൽകുന്ന നമുക്ക് ഒരു 10000 രുപ കൂടി കണ്ടെത്തിയാൽ പുതുതായി ഒരു ബസ്സ് വാങ്ങിക്കൂടേ എന്ന ആശയം മുന്നോട്ടുവച്ചു. ഇക്കാര്യം ആലോചിക്കുന്നതിനായി.പി.വി അബ്ദുറഹിമാൻ മാസ്റ്ററേയും കൺവീനർ വി.പി.അബ്ദുൽസലിം മാസ്റ്ററെയും ചുമതലപ്പെടുത്തുകയും തുടർന്ന് ബസ്സിന് ലോൺ സംഘടിപ്പിക്കാൻ തീരുമാനിച്ചു, 19/09/2016 ൽ മഹീന്ദ്ര ഫിനാൻസിൽനിന്നും 11,70,000 രൂപ പിടിഎ പ്രസിഡന്റ് ജാഫറലി എൽസമ്മ ടീച്ചർ എന്നിവരുടെ ജാമ്യത്തിൽ ലോൺ തരപ്പെടുത്തി ഏകദേശം 14 ലക്ഷം രൂപ വിലയുള്ള സ്കൂൾ ബസ്സ് ഒക്ടോബർ മാസത്തിൽ യാഥാർത്ഥ്യമാക്കി.ഗവർമെന്റ് സ്കൂളുകൾക്ക് ബാങ്കുകളോ ധനകാര്യസ്ഥാപനങ്ങളോ ലോൺ അനുവദിച്ചതോ സ്കൂൾബസ് വാങ്ങിയതോ ചരിത്രം ഇതിനു മുമ്പുണ്ടായിട്ടില്ല. ഇതിന് നേതൃത്വം നൽകിയ ഭരണസമിതി സാരഥി എ.എസ് ജാഫറി ആയിരുന്നു എന്നത് ഏറെ ചാരിതാർത്ഥ്യമുളവാക്കുന്ന കാര്യമാണ്. പിന്നീട് ഓരോ പ്രവർത്തനങ്ങളിലും ഭരണസമിതിയുടെ കയ്യൊപ്പു ചാർത്താൻ സാധിച്ചിട്ടുണ്ട്. ഉദാഹരണമായി പഞ്ചായത്തോ എസ്.എസ്.എയോ ഫണ്ട് അനുവദിക്കുമ്പോൾ പി.ടി.എ യുടെ ഒരു വിഹിതം സമർപ്പിക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട് 2017-18 മൂന്ന് ക്ലാസ്സ്മുറികൾ ടൈൽസ് ഇടാൻ പഞ്ചായത്ത് ഫണ്ട് അനുവദിച്ചപ്പോൾ ഒരു ക്ലാസ്സ്മുറി പി.ടി.എ യുടെ ഭാഗമായി ടൈൽസ് ഇടാൻ മുന്നോട്ടുവന്നു. ഒരോ ക്ലാസ്സ് റൂമിലും സ്പീക്കർ, ഓഡിറ്റോറിയത്തിൽ ആംബ്ലിഫയർ കോഡ് ലസ്സ് മൈക്ക് എന്നിവയും സ്ഥാപിച്ചു. 2018-19 വർഷത്തിൽ സ്കൂളിന്റെ മുഖഛായതന്നെ മാറ്റിയ ബാലവിഹാർ ഒാഡിറ്റോറിയം പൂർവ്വവിദ്യാർത്ഥിയും അന്ന് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന യുസഫ് പാലക്കലിനെ തന്റെ രാഷ്ടീയ ബന്ധത്തിന്റെ സമ്മർദ്ദഫലമായി 13ലക്ഷം രുപ അനുവദിപ്പിക്കുകയും ഓഡിറ്റോറിയവും അനുബന്ധമായി ഒരു ബ്ലോക്ക് ഒഴികെ എല്ലാക്ലാസ്സ് മുറികകളും ഓഫീസ് കെട്ടിടത്തിന്റെ വരാന്തയും ടൈൽസ് പതിച്ച് മനോഹരമാക്കുകയും ചെയ്തു. 2005 ൽ 80 കുട്ടികളുമായി പി.ടി.എയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീപ്രൈമറി ക്ലാസ്സുകൾ 2019 ൽ 142 കുട്ടികൾ ആവുകയും ചെയ്തു. ആവശ്യമായ ടീച്ചേഴ്സ്,ആയമാർ, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ പി.ടി.എ നിയമിക്കുകയും ശംബളം നൽകുകയും ചെയ്തു. എന്നാൽ 2012 ഏപ്രിൽ മാസം മുതൽ സർക്കാർ ഒരു ടീച്ചർക്കും ആയക്കും ഓണറേറിയം അനുവദിക്കുകയുണ്ടായി. 2020-21 ൽ പ്രീപ്രൈമറി ക്ലാസ്സ് മുറികൾ ചുറ്റുമതിൽ എന്നിവ സചിത്രം മനോഹരമാക്കി. സ്കൂളിന്റെ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് പഞ്ചായത്ത് എം.എൽഎ എന്നിവരുമായി നിരന്തരം ബന്ധപ്പെടുകയും നിവേദനങ്ങൾ സമർപ്പിക്കുക എന്നിവയിൽ നല്ലശ്രദ്ധാലുവായിരുന്നു. സമീപപ്രദേശത്തെ ധനകാര്യസ്ഥാപനങ്ങളിൽനിന്നും എൻ.ജിഒ കളിൽനിന്നും സഹായങ്ങൾ ലഭ്യമാക്കുന്നതിലും അതീവതൽപ്പരനായിരുന്നു.അങ്ങനെ ഒൺലൈൻപറനത്തിന് ആവശ്യമായ മൊബൈൽഫോണുകൾ കല്ലടിക്കോട് എസ്ബിഐ കല്ലടിക്കോട് സർവ്വീസ് സഹകരണബോങ്ക്എന്നിവയിൽനിന്നും ലഭിക്കുകയുണ്ടായി. എംഎൽഎയുമായി നിരന്തരം ബന്ധപ്പെട്ട് സ്കൂൾ ഗ്രൗണ്ട് ചുറ്റുമതിൽഎന്നിവയും ഒരുകോടി രൂപയുടെ പുതിയ സ്കൂൾകെട്ടിടം എന്നിവ കൊണ്ടുവരാൻ സാധ്യാമായിട്ടുണ്ട്.
2018 മുതൽ കരിമ്പ ഹൈസ്കൂളിലും പിടിഎ വൈസ്പ്രസിഡന്റായി തുടരുന്ന അദ്ദേഹം മതസാസംകാരിക മണ്ഡലങ്ങളിലും പ്രവർത്തിച്ചു വരുന്നു. മുസ്ലിംലീഗ് പനയം പാടം ശാഖാ സെക്രട്ടറി, കോങ്ങാട് മണ്ഡലം പ്രവാസീലീഗ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.