വെെക്കിലശ്ശേരി യു.പി/ഫിലിം ക്ലബ്ബ്
കുമ്പിളപ്പം
പ്രകൃതിയേയും കാർഷിക നന്മകളെയും തിരിച്ചറിഞ്ഞ് പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശം സമൂഹത്തിൽ എത്തിക്കാൻ വൈക്കിലശ്ശേരി യു പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ, ഫിലിം ക്ലബ് അംഗങ്ങളും ചേർന്ന് 'കുമ്പിളപ്പം ' ഷോർട്ട് ഫിലിം നിർമ്മിച്ചു.
പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വിഭവങ്ങൾ എല്ലാം തന്നെ മനുഷ്യന് ഉപകാരപ്രദം ആണെന്നും അത് സർവ്വ ജീവജാലങ്ങൾക്കും അത്യാവശ്യമാണെന്നും പരിസ്ഥിതിയെ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും കുമ്പിളപ്പം മുന്നോട്ടുവയ്ക്കുന്നു. പ്ലാസ്റ്റിക്കിനെ പടി കെടുത്താൻ നാമോരോരുത്തരും ഒറ്റ മനസ്സോടെ പ്രവർത്തിക്കാൻ കുട്ടികൾ ഈ സിനിമയിലൂടെ ആഹ്വാനം ചെയ്യുന്നു. ചെറു സിനിമയിലൂടെ വലിയ സന്ദേശം പുതുതലമുറയിൽ എത്തിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഫിലിം ക്ലബ് അംഗങ്ങൾ. ഇത് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചു കൊണ്ട് പ്രകൃതി സ്നേഹം വളർത്തിയെടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. കഥ തിരക്കഥ സംഭാഷണം എന്നിവ വിദ്യാർഥികൾ തന്നെ കൈകാര്യം ചെയ്തു. ഹരിതാമൃതം വേദിയിൽ കുമ്പിളപ്പം സിഡി പ്രകാശനം ചോറോട് പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തിൽ വിജില നിർവഹിച്ചു. പ്രധാന അധ്യാപിക പി മോളി സുഷമ സ്വാഗതം പറഞ്ഞു.