ഗവ എൽ പി എസ് താഴത്തുവടകര/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ പഞ്ചായത്തിൽ മണിമല ആറിൻ തീരത്തു പത്തനംതിട്ട ജില്ലാ അതിർത്തിയോടു ചേർന്ന താഴത്തുവടകര എന്ന കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് താഴത്തുവടകര ഗവ:ലോവർ പ്രൈമറി സ്കൂൾ. .1897 ൽ രാജ ഭരണ കാലത്ത് തന്നെ ഈ പ്രദേശത്തുഉള്ളവർ അക്ഷയ ഖനി നുകരനായി മുളകൊണ്ടുള്ള ഷെഡിൽ വിദ്യ അഭ്യസിച്ചിരുന്നു .1910 ൽ തിരുവല്ലക്കാരൻ രാമൻ പിള്ള സർ തുടങ്ങി വച്ച കളരിയാണ് പിന്നീട് 1913 ൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചത് .ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 80 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു ഹെഡ് മിസ്ട്രസ് ശ്രീ മതി സുജ വി ജി യുടെ നേതൃത്വത്തിൽ 4 അധ്യാപകരും 3 അനധ്യാപകരും സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഖമമായി നടത്തി വരുന്നു . സർക്കാരിന്റെ പ്ലാൻ ഫണ്ട് (ഒരു കോടി ) കൊണ്ട് 2017 പദ്ധതി അനുസരിച്ചു ഹൈടെക് ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിടം 2021 സെപ്തംബര് മാസം 14 നു ബഹുമാനപ്പെട്ട ചീഫ് വിപ്പ് ഡോക്ടർ ജയരാജ് ഉദ്ഘാടനം ചെയ്തു .2021 നവംബർ 1 മുതൽ പുതിയ കെട്ടിടത്തിൽ കുട്ടികൾ പഠനം ആരംഭിച്ചു . പഠന പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു . സബ് ജില്ലാ ജില്ലാ മത്സരങ്ങളിൽ അവരുടെ പ്രാഗൽഭ്യം തെളിയിക്കുന്നു .