ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ജ്യോതിർഗമയ

Schoolwiki സംരംഭത്തിൽ നിന്ന്
09:41, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024alappuzha (സംവാദം | സംഭാവനകൾ) ('പ്രമാണം:34024 Jyothirgamaya.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ മാതൃഭാഷാ പരമായ പഠന പിന്നോക്കാവസ്ഥ പരിഹരിക്കാനായി രൂപകൽപന ചെയ്ത് നടപ്പാക്കിയ പദ്ധതിയാണ് ജ്യോതിർഗമയ .ആദ്യ ഘട്ടമായി ജൂൺ ആദ്യവാരം ഹൈസ്കൂൾ ക്ലാസ്സുകളിൽ ഒരു pre test നടത്തി ഓരോ ക്ലാസ്സിലും ഭാഷ വായിക്കുന്നതിലുംഎഴുതുന്നതിലും പ്രയോഗിക്കുന്നതിലും ബുദ്ധിമുട്ട് നേരിടുന്നവരെ കണ്ടെത്തി..പിന്നീട് ഇവരെ നിലവാരമനുസരിച്ച് വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചു. പിന്നീട് ഓരോ ഗ്രൂപ്പിനും അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകി .അക്ഷരക്കളികളും വിവിധ തരത്തിൽ അക്ഷരങ്ങൾ പ്രദർശിപ്പിച്ച കാർഡുകളുമെല്ലാം ഇതിനായി വിനിയോഗിച്ചു.ഇവർക്കായി പ്രത്യേക വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് അതിലൂടെയും വിവിധ പ്രവർത്തനങ്ങൾ നൽകി. കഴിഞ്ഞ പഠനവർഷങ്ങളിലും നടത്തിയിരുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു.ഇതിലൂടെ കുട്ടികളിൽ വളരെയധികം മാറ്റമുണ്ടാക്കാനും അവരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സാധിച്ചു.