ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
സമൂഹത്തിൽ വസിക്കുന്ന ഒരു വ്യക്തി ഏറ്റവും ആദ്യം ചെയ്യേണ്ടത് ശുചിത്വം പാലിക്കുക എന്നതാണ്.ശുചിത്വം നമുക്ക് രണ്ടു രീതിയിൽ പാലിക്കാം.ഒന്ന് വ്യക്തി ശുചിത്വം,രണ്ട് പരിസ്ഥിതി ശുചിത്വം. നാം നമ്മുടെ ശരീരം ശുചിയാക്കാറുണ്ട്.എന്നാൽ പലപ്പോഴും താൻ വസിക്കുന്ന പ്രദേശത്തെ ശുചിയാക്കാൻ നാം പലപ്പോഴും മറന്നുപോകുന്നു. തൻ്റെ ശരീരത്തെ ശുചിയാക്കുന്ന അതേ പ്രാധാന്യത്തോടെ താൻ വസിക്കുന്ന പ്രദേശത്തെയും ശുചിയാക്കാൻ ശ്രമിക്കുക. താൻ വസിക്കുന്ന പരിസരം ശുചിയാക്കുക എന്നത് നാമോരോരുത്തരുടേയും കർത്തവ്യമാണ്.വീടിലേയും ഫാക്ടറികളിലേയും അവശിഷ്ടങ്ങൾ നാമിന്ന് റോഡരികിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് പലയിടത്തും കാണാറുണ്ട്.എന്നാൽ ഇത് വലിച്ചെറിയുന്ന അവശിഷ്ടങ്ങൾ ഒരു ചെറിയൊരു പ്രളയം വന്നാൽ അവ അത്പോലെ തിരിച്ച് വീട്ടിലേക്ക് വരാവുന്നതേയുള്ളൂ എന്ന് ആരും മനസ്സിലാക്കാറില്ല.കൂടാതെ മോട്ടോർ വാഹനങ്ങൾ അമിതമായി ഉപയോഗിക്കുന്നത് മൂലം അനവധി വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ തങ്ങി നിറയുന്നു. ഇവ ശ്വസിക്കുന്നതു മൂലം ക്യാൻസർ പോലുള്ള രോഗങ്ങൾ പിടിപെടുന്നു.ഇത് നമ്മുടെ ജീവന് തന്നെ ആപത്താണ്. അതുകൊണ്ട് ഇങ്ങനെ ഉള്ള പ്രകൃതി ചൂഷണങ്ങൾ പരമാവധി കുറയ്ക്കുക.ഇങ്ങനെ ചെയ്യുന്നത് നമുക്ക് തന്നെ വിനയാകും എന്ന് മനസിലാക്കുക ,ഇതാണ് ഒരു തരത്തിൽ കൊറോണ കാലം നമ്മോടു പറയാതെ പറയുന്നത് ...
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം