ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/പ്രവർത്തനങ്ങൾ

01:24, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holyinfants (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം പഠ്യേതര വിഷയങ്ങളിലും വരാപ്പുഴ ബോയ്സ് ഹൈ സ്കൂൾ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചീട്ടുണ്ട് .കുട്ടികളുടെ സർഗവാസനകളെ വികസിപ്പിക്കുന്നതിനും കായീക മേഖലകളിലേക് അവരെ കൈ പിടിച്ച ഉയർത്തുന്നതിനും ഈ വിദ്യാലയം എന്നും ശ്രമിച്ചീട്ടുണ്ട് .വിവിധ ക്ലബ് പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ എവിടെ നടത്തപെടുന്നുണ്ട് .

കായീകം .

കേരളത്തിലെ അറിയപ്പെടുന്ന കായീക അധ്യാപകരിൽ ഒരാളായ ശ്രീ ജോർജ് ഷിൻടെ യുടെ കീഴിൽ അത്‌ലറ്റിക് സ് ,ഫുട്ബോൾ ,ഹോക്കി ,ഹാൻഡ് ബോൾ ,ഹൈ ജമ്പ് ,നീന്തൽ എന്നെ ഇനങ്ങളിലായി വളരെ അധികം കുട്ടികൾ പരിശീലനം നൽകുന്നുണ്ട് . രാവിലെ 6 മണി മുതൽ കുട്ടികൾ ഗ്രൗണ്ടിൽ സൗജന്യമായി പരീശീലനം നേടുന്നു .

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാർത്ഥികളുടെ സർഗവാസനകളെ തൊട്ടുണർത്താനായി വിദ്യാരംഗം കലാസാഹിത്യവേദി നൽകുന്ന സേവനം നിസ്തുലമാണ് .കഥകളിലൂടെയും കവിതകളിലൂടെയും കുട്ടികളെ വായനയുടെ ലോകത്തേക്ക് ഉയർത്താനും ഒപ്പം അവരുടെ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തുകൊണ്ടു വരാനും ഈ ക്ലബ് നന്നായി ശ്രെമിക്കുന്നുണ്ട് .സ്കൂൾ യൂത്ഫെസ്റ്റിവെലുകളും  ,കഥ, കവിത,ചിത്രരചനാ മത്സരങ്ങളും ക്ലബ് ന്റെ മേൽനോട്ടത്തിൽ നടത്തപെടുന്നുണ്ട് .മലയാളം അധ്യാപകരായ ശ്രീമതി . മേരി കവിത, ശ്രീമതി . സിൽജ യോഹന്നാൻ ഇവരാണ് ക്ലബ് പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്നത് .

ജൂനിയർ റെഡ് ക്രോസ്സ്

ജൂനിയർ റെഡ് ക്രോസ്സ് ന്റെ യൂണിറ്റ് ഈ വിദ്യാലയത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട് . ശ്രീ .മാനുവൽ ജോസഫ് ഷാൻ സർ ആണ് ക്ലബ് ന്റെ ഇൻചാർജ് .20 കുട്ടികൾ സർ ന്റെ കീഴിൽ പരിശീലനം നേടുന്നുണ്ട്. സമൂഹത്തോട് പ്രതിബദ്ധത ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ക്ലബ് പ്രവർതനകൾ സഹായകരമാകുന്നുണ്ട്.

ലിറ്റിൽ കൈറ്റ്സ്

കഴിഞ്ഞ  3  വര്ഷങ്ങളായി ലിറ്റിൽ കൈറ്റ്സ് ന്റെ യൂണിറ്റ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു . കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസമാണ് കുട്ടികൾക്കു ഇതിലൂടെ ലഭിക്കുക . 40 കുട്ടികൾ ഉള്ള യൂണിറ്റ് ആണ് നമ്മുക് ഉള്ളത്. അനിമേഷൻ ,ഗ്രാഫിക്സ്,പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് , റോബോട്ടിക്‌സ് ,ഹാർഡ്‌വെയർ  വിഷയങ്ങളിൽ കുട്ടികൾക്കു ട്രാക്കിങ് നല്കാൻ ഈ ക്ലബ് നു സാധിക്കുന്നുണ്ട് .ബിയോളജി അദ്ധ്യാപിക ആയ ശ്രീമതി .സ്‌മിത ലോനൻ ,ഇംഗ്ലീഷ് അദ്ധ്യാപിക ആയ ശ്രീമതി .ജാസ്മിൻ ട്രീഷ്യാ ഇവരാണ് ക്ലബ് ന്റെ ഇൻചാർജ് .

എനർജി ക്ലബ്

ഊർജ്ജസംരക്ഷണം എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ എനർജി ക്ലബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .ഫിസിക്സ് അധ്യാപകനായ ശ്രീ .ലോറൻസ് ആന്റണി ആണ് ക്ലബ് ഇൻചാർജ് .

Jump to navigationJump to sea