പ്രവര്ത്തനങ്ങൾ 2021

Schoolwiki സംരംഭത്തിൽ നിന്ന്
00:50, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14045 (സംവാദം | സംഭാവനകൾ)

പി.കെ. എം. എച്ച്. എസ്. എസ്. കടവത്തൂർ


പി. ടി. എ

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതി നടത്തിപ്പ് എന്നിവയില് പി.ടി.എ യുടെ പങ്ക്പ്ര വളരെ പ്രധാനമാണ്. മാതൃകാപരവും മികച്ചതുമായ പ്രവർത്തനങ്ങൾ പി. കെ. എം എച്ച് എസ് എസ് ഇൽ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന ഒരു സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് എല്ലാ കാലത്തും അടിത്തറപാകുന്നത്.

  • സ്ക്കൂൾ ജനറൽ പി.ടി.എ
  • മദർ പി.ടി.എ
  • ക്ലാസ് പി.ടി.എ

എന്നിവയും നിലവില് ഉണ്ട്

കാവൽ വിദ്യാർഥി സുരക്ഷാ പദ്ധതി

പൊട്ടണകണ്ടി ഫാമിലിയും പി.ടി.എ യുടേയും സഹകരണത്തോടെ 2021 ൽ ആരംഭിച്ച ഒരു സംരംഭമാണ് "കാവൽ വിദ്യാർഥി സുരക്ഷാ പദ്ധതി ". 8 ക്ലാസിലെ വിദ്യാർഥികൾക്ക് ഈ പദ്ധതിയിലേക്ക് പ്രവേശന പരീക്ഷ നടത്തി അതില് നിന്ന് തിരഞ്ഞെടുക്കുന്ന 50 വിദ്യാർഥികളെ പങ്കെടുപ്പിച്ച് മുഖ്യ പരീക്ഷ നടത്തുകയും അതില് നിന്ന് ഒന്നാം സ്ഥാനത്ത് എത്തുന്ന 15 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നലകുകയും ചെയ്യുന്നു. പൊട്ടന്കണ്ടി ഫാമിലിയുടെ സഹകരണത്തോടെയാണ് ഈ തുക നല്കുന്നത്. കുട്ടികളില് പഠിക്കാനുള്ള താത്പര്യം വര്ധിപ്പിക്കാനും മത്സര ബുദ്ധി വളർത്തുകയുമാണ് ഇതിന്റെ ലക്ഷ്യം. പരീക്ഷയുടെ ചോദ്യങ്ങള് പി. എസ്. സി നിലവാരത്തിലുള്ളതാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

സ്കൂൾ വെബ് സൈറ്റ്

www.pkmhss.com

ഈ കാലഘട്ടത്തിൽ സ്കൂൾ പഠന പാഠ്യേതര പ്രവാര്ത്തനങ്ങൾക്ക് ഒഴിച്ച് കൂടാന് പറ്റാത്ത ഒരു മേഘലയായി ഇന്റര്നെറ്റ് മറിയിരിക്കുകയാണ് കാലഘട്ടത്തിന്റെ മാറ്റങ്ങള്ക്ക് ചുവട് പിടിച്ച് നമ്മുടെ സ്കൂളിനും സ്വന്തമായ വെബ്സൈറ്റ് ഇന്ന് നിലവില് വന്നിരിക്കുന്നു. പാനൂര് മുനസിപ്പാല് ചെയര്മാന് വി. നാസര് മാസ്റ്റര് ആണ് സ്കൂളിന്റെ വെബ് സൈറ്റ് ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ചത്.

വെബ്സൈറ്റിൽ ലഭ്യമായ സേവനങ്ങൾ

  • അഡ്മിഷന്
  • വിദ്യാർഥികളുടെ റിസൽറ്റ്
  • സ്കൂൾ അറിയിപ്പുകൾ
  • വിവിധ ക്ലബുകളുടെ പ്രവാര്ത്തനങ്ങൾ
  • ഹാലോ ടി. വി സ്കൂള് ചാനല്
"https://schoolwiki.in/index.php?title=പ്രവര്ത്തനങ്ങൾ_2021&oldid=1484785" എന്ന താളിൽനിന്ന് ശേഖരിച്ചത്