സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഭൗതികസൗകര്യങ്ങൾ

സൗകര്യങ്ങൾ അളവ്
ഭൂമിയുടെ വിസ്തീർണം 2.55 ഏക്കർ
സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം 10
ടെറസ് കെട്ടിടങ്ങളുടെ എണ്ണം 6
സെമി പെർമനന്റ് കെട്ടിടം 1
ആകെ ക്ലാസ് മുറികൾ 39
ലൈബ്രറി ഹാള് 1

കംബ്യൂട്ടർ ലാബുകൾ

ലാബുകൾ അളവ്
ഹയർസെക്കണ്ടറി വിഭാഗം ഒന്ന്
ഹൈസ്കൂൾ വിഭാഗം രണ്ട്
യു.പി. വിഭാഗം ഒന്ന്
ഹൈസ്കൂൾ വിഭാഗം സ്മാർട്ട ക്ലാസ് റൂം 28

സയൻസ് ലാബുകൾ

ഹയർസെക്കണ്ടറി വിഭാഗം സയൻസ്‍ ലാബ്  : മൂന്ന്

ഹൈസ്കൂൾ വിഭാഗം സയൻസ്‍ ലാബ്  : രണ്ട്

ഓഡിറ്റോറിയം

 
മിനി ഓഡിറ്റോറിയം

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ സ്കൂളിൽ ഒരു മിനി ഓഡിറ്റോറിയം നിർമ്മിക്കപ്പെട്ടിരിക്കുന്നു. ശ്രീ. വി. ശശി എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടു ഓഡിറ്റോറിയം മുന്നൂറോളം കുട്ടികളെ ഒരുമിച്ച് ഇരുത്തി പരിപാടികൾ നടത്തുവാനും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാനും ഒക്കെ ഉപകരിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. കാറ്റും വെളിച്ചവും യഥേഷ്ടം കടന്നുവരത്തക്ക വിധത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ മിനി ഓഡിറ്റോളിയം ഹൈടെക്ക് സംവിധാനങ്ങൾ ക്രമീകരിക്കാൻ കഴിയുന്നതാണ്. ചൂട് അകറ്റുന്നതരത്തിലുള്ള സീലിംഗ് സംവിധാനവും ഹാളിന്റെ പ്രത്യേകതയാണ്.

സ്മാർട്ട്റൂം

 
സ്മർട്ട് ക്ലാസ്‍റൂം


സ്കൂൾ സൊസൈറ്റി

 
ലൈബ്രറി
 
ലൈബ്രറി

ഗവൺമെന്റ് എച്ച് എസ് എസ് ഇളമ്പ

സഹകരണ സംഘം നമ്പർ T-610

പ്രസിഡന്റ് : ശ്രീമതി. സതിജ (ഹെഡ്മിസ്ട്രസ്)

സെക്രട്ടറി : ശ്രീ എസ്.ബിജു എച്ച്.എസ്.റ്റി (ഫിസിക്കൽ സയൻസ്)

ഗവ.എച്ച്.എസ്.എസ്. ഇളമ്പയിലെയും ഗവ.എൽ.പി.എസ്. ഇളമ്പയിലെയും അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും ആണ് സഹകരണ സംഘത്തിൽ അംഗത്വം ലഭിക്കുന്നത്. ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പാഠ പുസ്തക വിതരണം സൊസൈറ്റി നിർവഹിക്കുന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.

ക്ലാസ് അധ്യാപകരുടെ സജീവമായ ഇടപെടൽ പാഠ പുസ്തക വിതരണം കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. ഇതോടൊപ്പം തന്നെ മറ്റ് അധ്യാപകരും അധ്യാപകേതര ജീവനക്കാരും പുസ്തകങ്ങൾ യഥാസമയത്ത് എത്തിക്കുന്നതിനും കൃത്യമായി വിതരണം ചെയ്യുന്നതിനും സ്തുത്യർഹമായ സേവനം നിർവഹിച്ചിട്ടുണ്ട്. യാതൊരു പ്രതിഫലവും ഇല്ലാതെയാണ് എല്ലാവരും ഈ പ്രവർത്തനങ്ങളിലേർപ്പെടുന്നത് എന്നത് അവരുടെ സേവനത്തിന്റെ മഹത്വം വർദ്ധിപ്പിക്കുന്നു. പി.റ്റി.എ, എസ്.എം.സി. എന്നിവയുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്. ഒന്നു മുതൽ 8 വരെ ക്ലാസുകളിലേക്ക് സർക്കാർ സൗജന്യമായാണ് പുസ്തകങ്ങൾ നൽകുന്നത്. ഈ പുതകങ്ങൾ ഇറക്കി വയ്ക്കുന്നതിനും അടുക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി വരുന്ന മനുഷ്യപ്രയത്നം ഊഹിക്കാവുന്നതാണല്ലോ. മേൽ സൂചിപ്പിച്ച എല്ലാവരുടെയും ആത്മാർത്ഥവും നിസ്വാർത്ഥവുമായ സേവനത്തിലൂടെ ഇവ ആയാസരഹിതമായി വർഷങ്ങളായി നടന്നുവരുന്നു. ഒൻപത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുക, തുക ട്രഷറിയിൽ ഒടുക്കുക, കണക്കുകൾ സൂക്ഷിക്കുക, യഥാസമയങ്ങളിൽ ആഡിറ്റിന് വിധേയമാക്കുക മുതലായവയും ഭാരിച്ച ഉത്തരവാദിത്തങ്ങൾ തന്നെയാണ്. എന്നാൽ എല്ലാവരുടെയും ഇടപെടലും സഹകരണവും ഈ ജോലികളും എളുപ്പം നിർവഹിക്കാൻ സഹായിക്കുന്നു. വരും വർഷങ്ങളിൽ വിദ്യാർത്ഥികൾക്കാവശ്യമായ നോട്ടുബുക്കുകൾ പേനകൾ മറ്റ് സ്റ്റേഷനറികൾ എന്നിവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

സ്കൂൾ ബസ്

 
 
സ്കൂൾബസ് ഫ്ലാഗ് ഓഫ്

ഇളമ്പ ഗവ. സർക്കാർ സ്കൂളിൽ നിലവിൽ മൂന്ന് ബസുകൾ ഉണ്ട്. ബഹു. ഡെപ്യൂട്ടി സ്പീക്കറുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ബസ് അനുവദിച്ചത് കുട്ടികളുടെ യാത്രാ പ്രശ്നത്തിന് ഒരു പാട് സഹായകമായി. 2019 ൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തു സാരഥി 2019 പദ്ധതിയിൽ രണ്ടാം ബസ് അനുവദിച്ചു. ബഹു. ഡെപ്യൂട്ടി സ്പീക്കറുടെ പ്രാദേശിക ആസ്‌തി ഫണ്ടിൽ നിന്നും മൂന്നാമത്തെ ബസ് അനുവദിച്ചു. 2019-20അക്കാദമികവർഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നേരിട്ടുള്ള അനുഭവങ്ങൾ ലഭിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ചി രുന്നു. അഞ്ചുതെങ് കോട്ട, അരുവിക്കര ഡാം, ജല ശുദ്ധീ കരണ ശാല, ബോട്ടാണിക്കൽ ഗാർഡൻ, കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്കൂളിൽ നിന്നും ഫീൽഡ് ട്രിപ്പ് സഘടിപ്പിച്ചിട്ടുണ്ട്.

സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിൻ്റെ ഫ്ലാഗ് ഓഫ് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 17 ലക്ഷം രൂപയാണ് ബസിനായി അനുവദിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.എസ്.വിജയകുമാരി, ബ്ലോക്ക് മെമ്പർ എം.സിന്ധു കുമാരി, വാർഡംഗം എസ്.സുജാതൻ, പ്രിൻസിപ്പൾ ടി. അനിൽ, പി.റ്റി.എ പ്രസിഡൻ്റ് എം.മഹേഷ് , വികസന സമിതി കൺവീനർ ടി.ശ്രീനിവാസൻ , അഡ്വ. ഡി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു

സ്കൂൾ ബസ് റൂട്ട്

മങ്കാട്ടുമൂല, ഊരുപൊയ്ക, വാളക്കാട്, ചെമ്പൂര്, കല്ലിന്മൂട്, പൂവണത്തിൻ മൂട്, ഇളമ്പ തടം, പൊയ്കമുക്ക് , കാട്ടു ചന്ത, കളമച്ചൽ, ആനച്ചൽ, മാവേലി നഗർ, അയിലം

കളിസ്ഥലം

വിശാലമായ കളിസ്ഥലമാണ് ഈ സ്കൂളിന്റെ പ്രത്യേകത. കുട്ടികളുടെ കായിക മാനസിക ഉല്ലാസത്തിന് ഉതകും വിധമാണ് കളിസ്ഥലം ചിട്ടപ്പെടുത്തിയിട്ടുള്ളത്. വിശാലമായ കളിസ്ഥലത്തിനുപരി ഒരു ബാറ്റ്മിന്റൻ കോർട്ടും വോളിബാൾ കോർട്ടും സ്കൂളിനുണ്ട്.

അടുക്കളയും ഭക്ഷണശാലയും

 
അടുക്കള
 
ഭക്ഷണശാല

സ്കൂളിലെ കുട്ടികളുടേയും അധ്യാപകരുടേയും നീണ്ട നാളത്തെ ആഗ്രഹമായിരുന്നു നന്നായി ക്രമീകരിച്ചിരിക്കുന്ന ഒരടുക്കളയും സൗകര്യപ്രദമായിരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഒരു ഭക്ഷണശാലയും. ഈ ആഗ്രഹം ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കുട്ടികളും അദ്ധ്യാപകരും. പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തോടനുബന്ധിച്ച് നിർമ്മിച്ച ഹാളിന്റെ താഴെനിലയിലാണ് അടുക്കളയും വിശാലമായ ഭക്ഷണ ശാലയും സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ വിധ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് അടുകള തയ്യാറാക്കിയിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് ഒരു സ്റ്റോർ റൂമും ക്രമീകരിച്ചിരിക്കുന്നു. ബൊഫെ രീതിയിൽ ഭക്ഷണം വിതരണം ചെയ്യാൻ വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്. ഭക്ഷണ ശാലയിൽ ഏതാണ്ട് 500 ൽപരം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. ആവശ്യത്തിന് ഫാനുകളും ലൈറ്റുകളും ഹാളിൽ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് കൈ കഴുകാനാവശ്യമായ ടാപ്പുകൾ ഈ ഹാളിൽത്തന്നെ ക്രമീകരിച്ചിരിക്കുന്നു. ആവശ്യമായ ഫർണിച്ചറുകൾ എത്തിയാലുടൻതന്നെ അടുക്കളയുടെ പ്രവർത്തനം ആരംങിക്കുന്നതാണ്.

ഗേൾസ് അമിനിറ്റി സെന്റർ

 
ഗേൾസ് അമിനിറ്റി സെന്റർ കെട്ടിടം


തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിപ്രകാരം പണികഴിപ്പിച്ചതാണ് മാനസ. സ്കൂൾ പി.ടി.എ. യുടെ മേൽനോട്ടത്തിലാണ് മാനസ എന്ന ഈ ഗേൾസ് അമിനിറ്റി സെൻറർ പ്രോജക്ടിന്റെ നിർമ്മാണ നിർവഹണം സാധ്യമാക്കിയത്. പെൺകുട്ടികളുടെ വ്യക്തിശുചിത്വവും മറ്റ് പ്രാഥമിക ആവശ്യങ്ങളും നിർവഹിക്കാൻ പാകത്തിലാണ് ഗേൾസ് അമിനിറ്റി സെന്റർ പ്ലാൻ ചെയ്തിട്ടുള്ളത്. ഒരു വിശ്രമമുറി ഉൾപ്പെടെ പെൺകുട്ടികളുടെ എല്ലാവിധ പ്രാഥമിക ആവശ്യങ്ങൾക്കും ഉതകുന്ന തരത്തിലാണ് ഇത് പണിതീർത്തിരിക്കുന്നത്. |}