ടി കെ എം എം യു പി എസ് വാടയ്ക്കൽ/സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35235 (സംവാദം | സംഭാവനകൾ) (ക്ലബ്ബ് പ്രവർത്തനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻ‌സ് ക്ലബ്ബ്.

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിൽ നിന്ന് അഞ്ചു വീതം കുട്ടികളാണ് സയൻസ് ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്. കുട്ടികൾ ഏഴ് പ്രധാന ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. എല്ലാ ആഴ്ചയിലും മീറ്റിങ്ങുകൾ കൂടുകയും ശാസ്ത്ര പരീക്ഷണങ്ങൾ , ശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നു. വിവിധ ദിനാചരണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു. ഈ സ്ക്കൂൾ വർഷം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 - പരിസ്ഥിതി ദിനം, ജൂലായ് 21-ചാന്ദ്ര ദിനം , ആഗസ്റ്റ് 6-ഹിരോഷിമാ ദിനം സെപ്റ്റംബർ 16- ഓസോൺ ദിനം തുടങ്ങിയ ദിനാചരണങ്ങളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. 2021-22 അദ്ധ്യയന വർഷത്തിൽ ഉപജില്ലാ ശാസ്ത്രരംഗം നടത്തിയ മത്സരങ്ങളിൽ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ അഞ്ചാം ക്ലാസ്സിലെ ശ്രീലക്ഷ്മി വി എ രണ്ടാം സ്ഥാനം കരസ്ഥമാക്കി