എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:39, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31076 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-22 -വർഷത്തെ കോഴിക്കോട് വച്ചു നടന്ന സംസ്ഥാന ജൂണിയർ മീറ്റിൽ 1സ്വർണ്ണം,1വെള്ളി, 4 വെങ്കലം നേടുകയുണ്ടായി. 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ ആൻ ട്രീസാ മാത്യു സ്വർണ്ണവും ഇതേ വിഭാഗത്തിൽ ഹെക്സാത്തലോണിൽ നിലവിൽ ഉള്ള റിക്കാർഡിനെക്കാൾ മികച്ച പ്രകടനത്തോടെ വെങ്കലം നേടുകയുണ്ടായി. 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ക്രോസ് കൺട്രിയിൽ സോനാ രാജീവ് വെള്ളി നേടുകയുണ്ടായി. ആറുവയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ ആദിത്യ അജി വെങ്കലവും ഇതേ വിഭാഗത്തിൽ 80 മീറ്റർ ഹർഡിൽസിൽ മത്സരിച്ച പാർവ്വതി എൻ ആർ നാലാമതും മെൽബ മേരി സാബു അഞ്ചാം സ്ഥാനവും നേടുകയുണ്ടായി. 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഹൈജമ്പിൽ പ്രിയാന പ്രമോദ് വെങ്കലവും 14 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ ഹൈജംമ്പിൽ ആഷ്ന ഷൈജു വെങ്കലവും നേടുകയുണ്ടായി.കോതമംഗലത്ത് വച്ച് നടന്ന സംസ്ഥാന ക്രോസ് കൺട്രി മത്സരത്തിൽ 16 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ വ്യക്തിഗത ഇനത്തിൽ സോനാ രാജീവ് വെങ്കലം നേടുകയുണ്ടായി. അടുത്ത മാസം നാഗാലാൻഡിൽ വെച്ച് നടക്കുന്ന നാഷണൽ ക്രോസ് കൺട്രിയിൽ പങ്കെടുക്കുവാനുള്ള കേരള ടീമിലേക്ക് സോനാ രാജീവന് സെലക്ഷൻ ലഭിച്ചിട്ടുണ്ട് .

സ്പോർട്സ് മത്സരവിജയികൾക്കു സ്വീകരണം
മത്സരവേദിയിൽനിന്ന്
പരിശീലനം
പരിശീലനത്തിൽനിന്നുള്ള ദൃശ്യം
കായിക പരിശീലനം
പരിശീലനത്തിൽനിന്നുളള ദൃശ്യം
പരിശീലകനോടൊപ്പം