ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍‍/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18471 (സംവാദം | സംഭാവനകൾ) ('1928 ചെമ്മങ്കടവ് മേഖലയുടെ വൈജ്ഞാനിക മേഖലക്ക് ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1928 ചെമ്മങ്കടവ് മേഖലയുടെ വൈജ്ഞാനിക മേഖലക്ക് ഒരു പുത്തൻ പ്രതീക്ഷയായി ഒരു LP സ്കൂൾ പ്രവർത്തനമാരംഭിച്ചു. കിളിയമണ്ണിൽ ഉണ്ണീൻ സാഹിബ് നൽകിയ കെട്ടിടത്തിലേക്ക് മാറുന്നത് വരെയും ഒരു ചെറിയ ഷെഡ്ഡിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചത്. 1956 സ്കൂൾ യുപി ആയി ഉയർത്തി. നിലവിലെ കെട്ടിടം കുട്ടികളെ ഉൾക്കൊള്ളാനാവാതെ വന്നപ്പോൾ സ്കൂൾ ക്ലാസുകൾ നൂറുൽ ഇസ്ലാം മദ്രസ കെട്ടിടത്തിലേക്ക് മാറ്റി, രാവിലെ മദ്റസയും മദ്രസക്ക് ശേഷം സ്കൂളും ഒരുമിച്ച് മുന്നോട്ടു പോയി. സ്കൂൾ നടത്തുന്ന കെട്ടിടത്തിൽ മതപഠനം പാടില്ല എന്ന ഗവൺമെൻറ് ഉത്തരവ് വന്നപ്പോൾ മദ്റസക്ക് പുതിയ കെട്ടിടം പണിയുകയും സ്കൂൾ നടത്താൻ മദ്രസ കെട്ടിടം വാടകയ്ക്ക് നൽകുകയും ചെയ്തു. യുപി സ്കൂളായി ഉയർത്തുമ്പോൾ കോഡൂർ വില്ലേജ് പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു. 1973 ലെ സ്കൂൾ പിടിഎ ഗവൺമെൻറ് ലേക്ക് 50 സെൻറ് സ്ഥലം സൗജന്യമായി നൽകുകയും തുടർന്ന് സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്കൂൾ കെട്ടിട നിർമ്മാണത്തിന് മൂന്നുലക്ഷം രൂപ അനുവദിക്കുകയും 18 ക്ലാസ് മുറികൾ ഉള്ള ഇരുനില കെട്ടിടം പണിയുകയും ചെയ്തു. 1979 കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ അതുവരെയുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി. ഇന്ന് മുപ്പതോളം ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന വലിയ സ്കൂൾ ആക്കി മാറ്റുന്നതിൽ നാട്ടുകാരുടെയും അധ്യാപകരുടെയും സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.