Schoolwiki സംരംഭത്തിൽ നിന്ന്
സമൂഹനന്മ ഞങ്ങളുടെ ഉത്തരവാദിത്വം എന്ന ലക്ഷ്യത്തോടെ സമൂഹത്തിൽ ക്രിയാത്ംകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഒനാനാണ് അടിമാലി ഗവ.ഹൈസ് ക്കൂളിലെ സോഷ്യൽസയൻസ് ക്ലബ്ബ് . വർഷങ്ങളുടെ പ്രവർത്തനമികവുളള സാമൂഹ്യശാസ്ത്രക്ലബ്ബിൻെറ 2021-22 അധ്യയന വർഷത്തെ കൺവീനർ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര അധായാപിക ശ്രീമതി ഇ കെ മിനിയാണ്. കോവിഡ് സാഹചര്യങ്ങൾ നിലനിന്നിട്ടും ശ്രീമതി മിനിടീച്ചറിൻെറ നേതൃത്വത്തിൽ ക്ലബ്ബ് ഈ വർഷവും തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്.
2021-22 അധ്യയനവർഷത്തെ സാമൂഹ്യശാസ്ത്രക്ലബ്ബിൻെറ പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്ഥിതിദിനാഘോഷത്തോടെ തുടക്കംകുറിച്ചു.കുട്ടികൾ അവരവരുടെ വീടുകളിൽ മരം നട്ടും പച്ചക്കറിത്തോട്ടങ്ങളുണ്ടാക്കിയും ആഘോഷങ്ങളിൽ പങ്കുചേർന്നു. ജൂലൈ 11 ജനസംഖ്യദിനത്തോടനുബന്ധിച്ച് ജനസംഖ്യ വർദ്ധനവ് നേട്ടങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ച് ഓൺലൈൻ പ്രസംഗമത്സരം നടത്തി. H S വിഭാഗത്തിൽ നിന്നും അഞ്ച് കുട്ടികൾ പങ്കെടുത്തു. ആഗസ്റ്റ് 6,9 ,ഹിരോഷിമ നാഗസാക്കി ദിനങ്ങൾ, യുദ്ധവിരുദ്ധ പോസ്റ്റർ രചന, ക്വിസ് എന്നിവ നടത്തി. സാമൂഹ്യശാസ്ത്ര അധായാപിക ശ്രീമതി നാൻസി മാത്യു കുട്ടികൾക്ക് സമാധാന സന്ദേശം നൽകി.
അടിമാലി സബ് ജില്ല , സോഷ്യൽ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിൻെറ അമൃതമഹോത്സവം പരിപാടിയുടെ ഭാഗമായി നടന്ന വിവിധ രചന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. U P വിഭാഗത്തിൽ നിന്നും ഫിയോണ ബ്രിജിത്ത് എന്ന കുട്ടിക്ക് സംസ്ഥാനതലത്തിലെ മത്സരത്തിന് യോഗ്യത നേടി. അമൃത മഹോത്സവത്തിൻെറ ഭാഗമായി കുട്ടികൾ My Vision for India in 2047 എന്ന വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു . ഗാന്ധി ജയന്തി ദിനാചരണത്തിൻെറ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ്ബും മറ്റു ക്ലബ്ബുകളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും അവയുടെ ഫോട്ടോയും വീഡിയോയും ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
നവംമ്പർ 1 കേരളപിറവിയും സ്കൂൾ പ്രവേശനോത്സവവും സമുചിതമായി ആഘോഷിച്ചു. നവംമ്പർ 26 ഭരണഘടനാദിനത്തോടനുബന്ധിച്ച് ഭരണഘടനയുടെ ആമുഖം ക്ലാസ്സിൽ അവതരിപ്പിക്കുകയും പൗരൻെറ അവകാശങ്ങളും കടമകളും എന്ന വിഷയത്തേക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. സാമൂഹ്യശാസ്ത്രവാർത്താബോർഡിൽ ഭരണഘടനയുടെ ആമുഖം എഴുത് പ്രദർശിപ്പിച്ചു.