ജി വി എച്ച് എസ് എസ് വടക്കടത്തുക്കാവ് /ഭൗതീകം

18:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38008 (സംവാദം | സംഭാവനകൾ) ('അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ആറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

      അപ്പിനഴികത്ത് ശാന്തകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനുശേഷം സ്‌കൂളിൽ ചുറ്റുമതിലും ഫർണീച്ചറുകളും നിർമ്മിച്ചു .തുടർന്ന് പി .വിജയമ്മ ബ്ലോക്ക് മെമ്പർ ആയപ്പോൾ കഞ്ഞിപ്പുര അനുവദിച്ചു . തുടർന്നുളള വർഷങ്ങളിൽ എസ്സ്‌ .എസ്സ്‌ .എ യുടെയും ആർ .എം .എസ്സ് .എ യുടെയും ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിച്ചു കൊണ്ടും ത്രിതല പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ സ്കൂളിന് ആവശ്യമായ ടോയ്‌ലറ്റ്, കുടിവെള്ളപദ്ധതി, അഡിഷണൽ ക്ലാസ്സ്‌മുറി , ലാബ് സാധനങ്ങൾ,കംപ്യൂട്ടറുകൾ തുടങ്ങി എല്ലാ മേഖലകളിലും മെച്ചപ്പെടുത്തലുകൾ വരുത്തി സ്ക്കൂളിന്റെ ഭൗതികസാഹചര്യത്തിൽ പുരോഗതി ഉണ്ടായി .യു .പി / എച്ച്‌ .എസ്സ് വിഭാഗങ്ങളിൽ ബ്രോഡ്ബാൻഡ് സൗകര്യത്തോടു കൂടിയ ക്ലാസ്സ് റൂമുകൾ പ്രവർത്തിക്കുന്നു.ജൈവവൈവിധ്യ പാർക്ക് ,മനോഹരമായ ഉദ്യാനവും അതിനു നടുവിലായി ഗാന്ധിപ്രതിമയും സ്ഥാപിച്ചിട്ടുണ്ട് .