ജി വി എച്ച് എസ് എസ് വടക്കടത്തുക്കാവ് /ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38008 (സംവാദം | സംഭാവനകൾ) (സ്കൂൾ ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്തനംത്തിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏറത്ത് പഞ്ചായത്തിൽ വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വാർഡ് 5 ൽ വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .

ഇന്നാട്ടിൽ താമസിച്ചുവന്ന കുഴക്കുഴി വാദ്ധ്യാർ ആണ് ഈ സ്കൂൾസ്ഥാപിക്കാൻ നിമിത്തമായത്. നെല്ലൂരേത് വല്യത്താന്റെ മഹാമനസ്കതയാണ് ഈ സ് കൂൾ യാഥാർഥ്യമാകുവാൻ കാരണം.മദ്ധ്യതിരുവിതാംകൂറിലെ സർക്കാർ സ്ക്കൂളായിരുന്ന ഈ സ് കൂൾ. ആദ്യകാലത്ത് വി .എം സ് കൂൾ അടൂർ എന്നാണ് അറിയപ്പെട്ടിരുന്നത് . 1980 ൽ ഹൈസ്കൂളായും 1991 ൽവി .എച്ച് .എസ്സ് .എസ്സ് ആയും സ്‌കൂൾ ഉയർന്നു. ഈ നാടിന് അവകാശപ്പെടാൻ ഒരു ചരിത്രപശ്ചാത്തലം കൂടിയുണ്ട്‌. 1934 ജനുവരിയിൽ 19 ന് മഹാത്മാ ഗാന്ധി ഹരിജനോദ്ധാരണ പ്രചാരണത്തിനായി ഈ സ്കൂളിലെത്തി സ്വാതന്ത്ര്യസമരപ്രഭാഷണം നടത്തുകയും ചെയ്‌തു .

10 ഏക്കറോളം വിസ്‌തൃതിയുണ്ടായിരുന്നത് ഇപ്പോൾ റീസർവ്വേ പ്രകാരം 1 .12 ഹെക്ടർ വിസ്‌തൃതിയായി കുറഞ്ഞിട്ടുണ്ട്‌. വടക്കടത്തുകാവ് ,കിളിവയൽ ,പുതുശ്ശേരിഭാഗം ,ചൂരക്കോട് അയ്യപ്പൻപാറ ,വയല തുടങ്ങിയ പ്രദേശങ്ങളിൽനിന്നുളള സാധാരണക്കാരുടെയും കൃഷിക്കാരുടെയും കുട്ടികളാണ് ഈ സ് കൂളിൽ ഇപ്പോൾ പഠിക്കുന്നത് .