എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/മറ്റ്ക്ലബ്ബുകൾ

16:43, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32013 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ്ബ്

2017 ൽ യു.പി. വിഭാഗം അധ്യാപകരായ അനൂപ് സാറിന്റെയും കൃഷ്ണകാന്ത് സാറിന്റെയും നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഇംഗ്ലീഷ് ക്ലബ്ബിന്റെ കീഴിൽ ഹലോ ഇംഗ്ലീഷും, ലാംഗ്വേജ് ക്ലബ്ബും വളരെ മികച്ച പ്രകടനം നടത്തി പോരുന്നു.

സൌഹൃദ ക്ലബ്ബ്

2011 മുതൽ  പ്രവർത്തിക്കുന്നു .കൗമാരപ്രായക്കാരുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ ഒരു അധ്യാപകന്റെ ഇടപെടലിലൂടെ സൗഹൃദപരമായി നേരിടാൻ ഹയർസെക്കൻഡറി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഇത്.  വിദ്യാർത്ഥികൾക്ക് വന്ന് അവരുടെ പ്രശ്നങ്ങൾ പങ്കുവെക്കാൻ സൗഹൃദ കോഓർഡിനേറ്റർ എപ്പോഴും തയ്യാറാണ്.  മാനസികവും പ്രത്യുൽപാദന ആരോഗ്യവും എന്ന വിഷയത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി വിദഗ്ധർ എല്ലാ വർഷവും ക്ലാസുകൾ നടത്തിവരുന്നു.

കരിയർ  ഗൈഡൻസ് ക്ലബ്ബ്

കരിയർ ഗൈഡൻസ് പ്രവർത്തനങ്ങൾ വർഷങ്ങളായി നല്ല രീതിയിൽ നടന്നു വരുന്നു. ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ ഹയർസെക്കൻഡറി നടത്തുന്ന ദിശ ഹയർ സ്റ്റഡീസ് എക്സ്പോ ഉന്നത വിദ്യാഭ്യാസത്തിനുള്ള എല്ലാ വാതിലുകളും കുട്ടികൾക്ക് മുൻപിൽ തുറന്നു കൊടുക്കുന്നു. സ്കൂൾ മാനേജ്മെന്റ് ന്റെ സഹകരണത്തോടെ നടത്തുന്ന ഹോൾ ഇൻ ദി വാൾ (Hole in the whole)പ്രോഗ്രാം തുടങ്ങി വ്യക്തിത്വവികസനത്തിന് ആവശ്യമായ വളരെ കാര്യങ്ങൾ നമ്മുടെ സ്കൂളിൽ നടന്നു വരുന്നു.

അറബിക് ക്ലബ്ബ്

1985 തുടങ്ങി കഴിഞ്ഞ 36 വർഷമായി വളരെ വിജയകരമായി അൽ വഹ്ദ അറബിക് ക്ലബ്ബ് മുന്നോട്ടുപോകുന്നു നിലവിൽ 120 അംഗങ്ങളുള്ള ക്ലബ്ബിലെ മെമ്പർമാർ എല്ലാ വർഷങ്ങളും നടക്കുന്ന സ്കൂൾ കലോത്സവങ്ങളിലും അറബി കലോത്സവങ്ങളിലും മികച്ച പ്രകടനം നടത്തുന്നു പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് തന്നെ ഐക്യത്തിലും സാഹോദര്യത്തിലും ധാർമികതയിലും നിലനിന്നുകൊണ്ട് വളരെ കെട്ടുറപ്പോടെ തന്നെ അംഗങ്ങൾ മുന്നോട്ടുപോകുന്നു.

ഹിന്ദി ക്ലബ്ബ്

സ്കൂളിൽ 5-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെയുള്ള എൺപതോളം വിദ്യാ൪ത്ഥികളെ ചേ൪ത്ത് ഒരു ഹിന്ദി ക്ലബ്ബ് പ്രവ൪ത്തിക്കുന്നുണ്ട്.ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വ൪ഷവും സെപ്തംബ൪ 14 ന് ഹിന്ദി ദിവസം സമുചിതമായി ആഘോഷിച്ച് വരുന്നു.സമകാലീന ഹിന്ദി സാഹിത്യത്തിൽ കുട്ടികൾക്ക് അറിവ് പക൪ന്ന് നൽകുന്നതിന് ആവിശ്യമായ പുസ്തകങൾ ലൈബ്രറിയിൽ ശേഖരിച്ചിട്ടുണ്ട്.വായന താഴ്‌ന്ന ക്ളാസ്സുകളിൽ പരിഭോഷിപ്പിക്കുന്നതിന് ചിത്രകഥകളും ഹൈസ്കൂളിൽ അവരുടെ നിലവാരത്തിന് അനുസരിച്ചുള്ള പുസ്തകങ്ങളുമുണ്ട്.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ക്ലബിന്റെ ആഭിമുഖ്യത്തിൽ അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളും നടന്ന് വരുന്നു.

ഐ.ടി. ക്ലബ്ബ്

സ്കുളുകളിൽ ഐ.ടി. അധിഷ്ഠിത പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് വേണ്ടി ഐ.ടി.ക്ലബ്ബ് ആരംഭിച്ചു.വിദ്യാ൪ത്ഥികളിൽ ഐ.ടി. സഹായത്തോടെ ഉള്ള പ്രവ൪ത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും സ്കൂൾ പ്രവ൪ത്തനങ്ങളിൽ സഹായിക്കുന്നതിനും വേണ്ടി സ്കൂൾ സ്റ്റുഡന്റസ് ഐ.ടി. കോഡിനേറ്റേഷ്സിനെ തെരെഞ്ഞെടുക്കുകയും ചെയ്യുന്നു.ഡിജിറ്റൽ പെയിന്റിങ്,മലയാളം റ്റൈപിങ്ങ്,വെബ്പേജ് ഡിസൈനി‍ങ്ങ്,സ്ലയിഡ് പ്രസന്റേഷൻ തുടങ്ങിയവയിൽ പരിശീലനം നൽകി ഐ.ടി. മേളകളിൽ പങ്കെടുപ്പിക്കുന്നു.

സംസ്കൃത ക്ലബ്ബ്

സംസ്കൃതം പഠിക്കുന്ന അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ കുട്ടികൾ എല്ലാവരും ചേർന്നതാണ് സംസ്കൃത ക്ലബ്ബ്. 2014 2015 അധ്യായന വർഷത്തിൽ അനഘ  വർമ്മ A എന്ന വിദ്യാർത്ഥി യിലൂടെ സംസ്ഥാനതലത്തിൽ സംസ്കൃത കഥ രചനയ്ക്കു ഒന്നാം സ്ഥാനം കരസ്ഥമാക്കുവാൻ സാധിച്ചു. ആ വർഷംതന്നെ യുവജനോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് നാടകത്തിൽ പങ്കെടുപ്പിക്കുകയും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു. തുടർന്ന് 2015-16 ,2016-17 അധ്യായന വർഷങ്ങളിലും  സംസ്ഥാന നാടകത്തിലും പ്രശ്നോത്തരി വിഭാഗത്തിലും റവന്യൂ ജില്ലാ തലത്തിലും സംസ്കൃത കഥാ രചനയിലും സംസ്ഥാനതലത്തിൽ അമിത വർമ്മയിലൂടെ A ഗ്രേഡ് നേടുവാൻ സാധിച്ചു. സംസ്കൃത ദിനാചരണത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരുന്ന പ്രശ്നോത്തരി മത്സരങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നു. നമ്മുടെ സ്കൂളിൽ സംസ്കൃതഭാഷ പരിപോഷണത്തിന് വേണ്ടി ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി കാലടി നടപ്പാക്കുന്ന മോഡൽ സ്കൂൾ പദ്ധതിയിലും ചേർന്നുകൊണ്ട് കൂടുതൽ കുട്ടികളെ സംസ്കൃത ഭാഷാ പഠന തൽപരരായ ആക്കുവാൻ സാധിക്കുന്നുണ്ട്.