സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭാരത ചരിത്രത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ ചരിത്രകാരന്മാർ ഏറെ പ്രധാന്യത്തോടെ പരാമർശിക്കുന്ന ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത  പഞ്ചാക്ഷരങ്ങളാണ്  പുത്തൻചിറ.5520 ഏക്കർ വിസ്തീർണ്ണമുള്ള ഈ പ്രദേശം മഹോദയപുരം കുലശേഖരപുരം എന്ന പേരുകളിലെല്ലാം  അറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ  ഭാഗമായിരുന്നു. അക്കാലത്ത് കൊടുങ്ങല്ലൂർ അറിയപ്പെടുന്ന വാണിജ്യകേന്ദ്രവും തുറമുഖമായിരുന്നു. നദീതീരങ്ങളിലാണ്  പുരാതന സംസ്കാരങ്ങൾ  രൂപം കൊണ്ടത് . പുത്തൻചിറക്കും ഈ പൈതൃകത്തിന്റെ   പങ്ക് അവകാശപ്പെടാം .

എ ഡി 1341 ലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖത്തിന് ആഴം കുറയുകയും  വൻകിട കപ്പലുകൾക്ക് അടുക്കുവാൻ കഴിയാതാവുകയും ഈ സൗകര്യങ്ങൾ കൊച്ചിക്ക് ലഭ്യമാവുകയും  ചെയ്തു. എ ഡി  1750 കാലഘട്ടത്തിൽ പുത്തൻചിറ കൊച്ചി രാജ്യത്തിന് കീഴിൽ മാപ്രാണം നാട്ടിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു .വെളോസ്  നമ്പ്യാർ  എന്ന ഇടപ്രഭുവായിരുന്നു  ഭരണാധികാരി. അദ്ദേഹം സാമൂതിരി  പക്ഷത്തേക്ക് കൂറുമാറി കൊച്ചിക്കെതിരെ യുദ്ധം  ചെയ്യാൻ കൂട്ടുനിന്നു. 1756 - 1761 കാലഘട്ടങ്ങളിൽ സാമൂതിരിയുമായുള്ള  യുദ്ധത്തിൽ കൊച്ചിയെ സഹായിച്ച തിരുവിതാംകൂർ ദളവ അയ്യപ്പൻ മാർത്താണ്ഡപിള്ളക്ക് സന്തോഷസൂചകമായി വെളോസ്  നബ്യാരിൽനിന്ന്   തിരിച്ചുപിടിച്ച പുത്തൻചിറ ഗ്രാമത്തെ  നൽകി. അദ്ദേഹം അത് തിരുവിതാകൂറിനു  നൽകി .അങ്ങനെ  പുത്തൻചിറ തിരുവിതാംകൂറിന്റെ ഭാഗമായി.കേരളസംസ്ഥാനത്തിന്റെ  രൂപീകരണം വരെ പുത്തൻചിറ തിരുവിതാംകൂറിൽ തുടർന്നു .

ചരിത്രത്തിന്റെ  പഴമക്കൊപ്പം വിശുദ്ധിയുടെ പരിമളം പരത്തുവാൻ 1876 ഏപ്രിൽ 26ന് വിശുദ്ധ മറിയം ത്രേസ്യ ഭൂജാതയായി കുടുംബ പ്രേക്ഷിതത്വം മുഖ്യവ്രതമായി സ്വീകരിച്ച വിശുദ്ധ മറിയം ത്രേസ്യ 1914  മെയ് 14 ന് ഹോളി ഫാമിലി സന്യാസി സമൂഹം സ്ഥാപിച്ചു.