അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/നാടോടി വിജ്ഞാനകോശം

15:20, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13057 (സംവാദം | സംഭാവനകൾ) ('== '''അഞ്ചരക്കണ്ടി നാടും നാട്ടറിവും''' == പുഴകളും ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അഞ്ചരക്കണ്ടി നാടും നാട്ടറിവും

പുഴകളും കുന്നുകളും കാടുകളും വയലുകളും കേരവൃക്ഷങ്ങളുമൊക്കെയായി പ്രകൃതി രമണീയമായ ഗ്രാമങ്ങളെ കൊണ്ട് നിറഞ്ഞ തെയ്യങ്ങളുടെ സ്വന്തം നാട്- കണ്ണൂർ. കണ്ണൂരിൽ നിന്നും ഏകദേശം 16 കിലോ മീറ്റർ തെക്ക് കിഴക്ക് സഞ്ചരിച്ചാൽ അഞ്ചരക്കണ്ടി എന്ന മനോഹര ഗ്രാമത്തിൽ എത്തിച്ചേരാം. ചരിത്രപരമായി വളരെയെറെ പ്രാധാന്യം അർഹിക്കുന്ന ഒരു ഗ്രാമം ആണിത്.

കുരുമുളക് കച്ചവടത്തിന്റെ കേന്ദ്രമായിരുന്ന ഇവിടെ ബ്രിട്ടീഷുകാർ ഇന്ത്യയിലെ തന്നെ ആദ്യത്തെ രജിസ്ടർ ഓഫീസ് സ്ഥാപിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ കറപ്പ തോട്ടം സ്ഥിതി ചെയ്തിരുന്നത് ഇവിടെയാണ്‌. ബ്രൗൺ എന്ന ഇംഗ്ലീഷ്കാരനാണ് ഈ തോട്ടം സ്ഥാപിച്ചത്. തോട്ടത്തിന്റെ നടുവിലായി ബ്രൗൺ ഒരു ബംഗ്ലാവും പണിതു. എസ്റ്റേറ്റിന്റെ ഭരണത്തിനും താമസത്തിനുമായായിരുന്നു ഈ കെട്ടിടത്തിന്റെ നിർമാണം.

പേര് വന്ന വഴി

ബ്രിട്ടീഷുകാരുടെ കാലത്ത്‌ 'രണ്ടു തറ' എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. ഇവിടെ സ്ഥിതി ചെയ്തിരുന്ന കറപ്പത്തോട്ടം രണ്ടുതറ എസ്റ്റേറ്റ് എന്നായിരുന്നു അറിയപ്പെട്ടത്.

കറപ്പ തോട്ടത്തിൻറെ ഇരുവശങ്ങളിലായി കിടക്കുന്ന അഞ്ചു കണ്ടി, അരക്കണ്ടി എന്നിങ്ങനെ ചുറ്റളവ്‌ ഉള്ള സ്ഥലം ആയത് കൊണ്ടാണ് ഈ പ്രദേശം അഞ്ചരക്കണ്ടി എന്ന പേരിൽ അറിയപ്പെടുന്നത്.

ഇന്ന് അഞ്ചരക്കണ്ടി മെഡിക്കൽകോളേജ്‌ കോളേജ് സ്ഥിതി ചെയ്യുന്നത് ഈ തോട്ടത്തിലാണ്. കേരളത്തിലെ നദികളിൽ നീളത്തിൽ ഇരുപത്തെട്ടാം സ്ഥാനമുള്ള അഞ്ചരക്കണ്ടിപ്പുഴ ഈ തോട്ടത്തിനു നടുവിലൂടെ ഒഴുകുന്നു.

കറപ്പത്തോട്ടം: ചിത്രം ചരിത്രം

1767-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അഞ്ചരക്കണ്ടിയിൽ 500 ഏക്കർ പ്രദേശത്ത് സുഗന്ധ വ്യഞ്ജനങ്ങൾ കൃഷി ചെയ്യുവാനായി ഒരു എസ്റ്റേറ്റ്‌ സ്ഥാപിച്ചു. ഇവിടെ പ്രധാനമായും കൃഷി ചെയ്തിരുന്നത് ഗ്രാമ്പൂ,  ജാതി, കുരുമുളക്, പിന്നെ സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപെടുന്ന കറുവപ്പട്ടയും ആയിരുന്നു ഇന്ന് പകഷെ കറുവപ്പട്ട മാത്രമേ ഉള്ളു. കൂടാതെ തെങ്ങും കുറച്ചു റബ്ബറും ഉണ്ട്.  എസ്റ്റേറ്റിന്റെ വിസ്തീർണം 200 ഏക്കർ ആയി ചുരുങ്ങുകയും ചെയ്തു. 1850-ൽ ആണ് ലോർഡ് മർഡോക്ക് ബ്രൌൺ എന്ന സായിപ്പ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി അഞ്ചരക്കണ്ടിയിൽ എത്തിച്ചേരുകയും  അതിനു ‘രണ്ടുതറ ‘എസ്റ്റേറ്റ്‌' എന്ന പേരിടുകയും ചെയ്തത്. ഇവിടെ നിനും സിനമൺ (കറുവപ്പട്ട) ഓയിൽ സംസ്കരിചെടുക്കുകയും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ഉണ്ടായി.