ആരോഗ്യ ശുചിത്വ ക്ലബ്ബ്
അക്കാദമിക് വർഷാരംഭത്തിൽ തന്നെ ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ ഉദ്ഘാടനം കടമ്പഴിപ്പുറം സി. എച്ച്. സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മുരളി കൃഷ്ണൻ ഗൂഗിൾ മീറ്റ് വഴി നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് 'പോഷകാഹാരവും രോഗപ്രതിരോധശേഷിയും കുട്ടികളിൽ' എന്ന വിഷയത്തെക്കുറിച്ച് ഒരു ബോധവത്ക്കരണ ക്ലാസ്സും അദ്ദേഹം നടത്തി.
ശുചിത്വം
* കോവിഡ് മഹാമാരിയുടെ തുടക്കത്തിൽതന്നെ അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് ഗ്രാമഗ്രാമാന്തരങ്ങളിൽ മൈക്ക് പ്രചരണ ത്തോടൊപ്പം നോട്ടീസ് വിതരണവും നടത്തി ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു...വീഡിയോ പ്രദർശനം ഒരുക്കി.
* കോവിഡ് കാല പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്കൂൾ സ്കൂൾ പ്രവേശന കവാടത്തിനു പുറത്ത് നാട്ടുകാർക്ക് കൂടി ഉപകാരപ്രദമായ രീതിയിൽ ടാപ്പുകൾ സ്ഥാപിച്ച് കൈകഴുകാൻ അവസരമൊരുക്കി.
* സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകരും ചേർന്ന് വിദ്യാലയത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
* അധ്യാപകരുടെ നേതൃത്വത്തിൽ NSS, മറ്റു സന്നദ്ധ സംഘടനകൾ ഇവരുടെ സഹായത്തോടെ സ്കൂൾ മോടിപിടിപ്പിച്ചു.
* ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി 'തുമ്പൂർമൊഴി' മാതൃകയിൽ ഒരു ജൈവ സംസ്കരണ കേന്ദ്രം സ്കൂളിൽ നിർമ്മിച്ചു.
* സ്കൂൾ തുറക്കുന്ന അതിനോടനുബന്ധിച്ച് ഓരോ ക്ലാസിലേയ്ക്കും സാനിറ്റൈസർ, ചവറ്റുകുട്ടകൾ,ചൂൽ, മോപ്,ലോഷനുകൾ തുടങ്ങിയവ ഒരുക്കി.
* കുട്ടികളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി കുട്ടികളിൽ നിന്നു തന്നെ ലീഡർ മാരെ തെരഞ്ഞെടുത്തു വേണ്ടുന്ന നിർദ്ദേശങ്ങൾ കൊടുക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു.
ആരോഗ്യം
* കോവിഡ് സാഹചര്യത്തിൽ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികളുടെ ആരോഗ്യം പരിശോധിക്കുന്നതിനായി തെർമൽ സ്കാനർ ലഭ്യമാക്കി.
* കുട്ടികളുടെ ഉച്ചഭക്ഷണം കൂടുതൽ വൈവിധ്യപൂർണമാ ക്കുന്നതിനും പോഷകസമൃദ്ധമാക്കുന്നതിനും സമൂഹത്തിന്റെ ഇടപെടലെന്നോണം സ്പോൺസേഴ്സിനെ പ്രവർത്തനം വിദ്യാലയത്തിൽ ആരംഭിച്ചിട്ടുണ്ട്.
* അധ്യാപകരും രക്ഷിതാക്കളും യഥാസമയം വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തി.
* ആരോഗ്യവും ശുചിത്വവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.
* കടമ്പഴിപ്പുറം സി.എച്ച്. സി. യിലെ മെഡിക്കൽ ഓഫീസർമാർ സ്കൂൾ സന്ദർശിക്കുകയും അവരുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ പറയുകയും ചെയ്യാറുണ്ട്.
വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് ആരോഗ്യവും ശുചിത്വവും എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്.