എൻ.എസ്.എസ് ഇ. എം. യു.പി. എസ്.പന്തളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൻ.എസ്.എസ് ഇ. എം. യു.പി. എസ്.പന്തളം
അവസാനം തിരുത്തിയത്
29-01-2022NSSEMUPSCHOOL




പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പന്തളത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം യു.പി.സ്‌കൂൾ



ചരിത്രം

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിന്റെ വടക്കേയറ്റത്ത് അച്ചൻകോവിലാറിന്റെ തീരത്ത് പ്രൗഢഗംഭീരമായ രാജകീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന പുണ്യഭൂമി ''പന്തളം''. തത്വമസി എന്ന ഉദാത്തമായ ചിന്തയിലൂടെ മനുഷ്യമനസ്സുകളെ ധന്യമാക്കിയ ശ്രീ ധർമ്മശാസ്താവിന്റെ ജന്മംകൊണ്ട് പരിപാവനമായ നാട്.  ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെടുന്ന ചെറിയ ഒരു നാട്ടുരാജ്യമായിരുന്നു പന്തളം. മധുരയിലെ പാണ്ഡ്യരാജാക്കന്മാരുടെ കുടുംബക്കാരാണ് പന്തളം രാജാക്കന്മാർ. പന്തളരാജാവ് പാണ്ഡ്യവംശജൻ ആയതുകൊണ്ട് പാണ്ഡ്യൻ തളം പിന്നീട് കാലാന്തരത്തിൽ പന്തളം ആയെന്നും, 12 കരകൾ ചേർന്നതായിരുന്ന അന്നത്തെ പന്തിരു കളം കാലാന്തരത്തിൽ പന്തളം ആയെന്നും പത്മദളം കാലാന്തരത്തിൽ പന്തളം ആയെന്നും പറയപ്പെടുന്നു. പന്തളം പട്ടണം മുൻകാലത്ത് കുറുന്തോട്ടയം എന്ന പേരിലറിയപ്പപെട്ടിരുന്നു. പേരിന്റെ ഉത്ഭവം എങ്ങനെയായിരുന്നാലും പന്തളം എന്ന പദം മലയാളികൾക്ക് അന്യമല്ല ''പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട'' എന്ന വിഖ്യാതമായ ശൈലിയിലൂടെ ഈ ഭൂവിഭാഗം മലയാളികൾക്ക് എന്നും സുപരിചിതം. പദംകൊണ്ട് പന്ത് അടിയ പന്തളം കേരളവർമ്മയും അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കിയ പന്തളം കെ പി യും പിറന്ന നാട്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സമന്വയത്തിന്റെ സംഗമഭൂമി.

1964 ൽ യുഗപ്രഭാവനായ ഭാരത കേസരി ശ്രീ മന്നത്ത് പത്മനാഭൻ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ട് പവിത്രമായ പന്തളത്തിന്റെ മണ്ണിൽ സ്ഥാപിച്ച ആദ്യത്തെ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് പന്തളം എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം യു പി സ്‌കൂൾ. അദ്ദേഹം തന്റെ ജീവചരിത്രത്തിൽ സൂചിപ്പിച്ചത്‌പോലെ കേരളത്തിന്റെ നളന്ദയാണ് പന്തളം. 25 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന വിശാലമായ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഇടയിലായി തികച്ചും ഹരിതാഭമായ അന്തരീക്ഷത്തിൽ 2 ഏക്കറിലായി ഓടിട്ടതും വാർത്തതുമായ 25 ക്ലാസ് മുറികളോടു കൂടി നഴ്‌സറി മുതൽ ഏഴാം ക്ലാസ് വരെ അഞ്ഞൂറോളം കുട്ടികൾ ഇപ്പോൾ ഇവിടെ വിദ്യയുടെ മധുരം നുകരുന്നു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി