Schoolwiki സംരംഭത്തിൽ നിന്ന്
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ന്റെ ഒരു ഗൈഡ്സ് യൂണിറ്റ് 2017 മുതല്ക്കും സ്കൗട്ട്സ് യൂണിറ്റ് 2019 മുതല്ക്കും ഈ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു .രാജ്യത്തോടും ദൈവത്തോടും തന്നോടുമുള്ള കടമ നിര്വഹിക്കുന്നതിന്റെയും മറ്റുള്ളവരെ സഹായിക്കുന്നതിന്റെയും ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൽ ഞങ്ങളുടെ സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് നടത്തുകയുണ്ടായി .ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ക്ലാസുകൾ, റാലികൾ സർവ്വേകൾ കലാപരിപാടികളെന്നിവ... പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിനുള്ള പ്രവർത്തനങ്ങൾ വെജിറ്റബിൾ ഗാർഡൻ നിർമ്മാണം പാലിയേറ്റീവ് കെയർ, ഓൾഡ് ഏജ് ഹോം സന്ദർശനം വൃത്തിയാക്കൽ, കോവിദഃ 19 പ്രതിരോധ പ്രവർത്തനങ്ങൾ (മാക്സ് നിർമ്മാണം, ഹാൻഡ്‌വാഷ് സോപ്പ് നിർമ്മാണം എന്നിവ ) ഡിസാസ്റ്റർ മാനേജ്‌മന്റ് (ഫയർ ഫോഴ്സ് ഓഫീസർസ് എത്തി ഡെമോൺസ്‌ട്രേഷൻ ക്ലാസുകൾ നടത്തുകയുണ്ടായി )
ഇത് കൂടാതെ പേപ്പർ ബാഗുകൾ ,പൂക്കൾ, ചവിട്ടികൾ എന്നിവ നിർമ്മിക്കാനുള്ള പരിശീലനവും കുട്ടികൾക്ക് നൽകാറുണ്ട് .കുട്ടികൾ ഹാൻഡ് വാഷ് സോപ്പ് എന്നിവ ഉണ്ടാക്കി വിറ്റു വരുമാനം ഉണ്ടാക്കുന്നുണ്ട് .കുട നിർമ്മിക്കാനുള്ള പരിശീലനവും ഈ വര്ഷം നൽകിയിട്ടുണ്ട്.
എല്ലാവർഷവും ഓൾഡ് അജ് ഹോമിലെ അന്തേവാസികൾക്ക് ഭക്ഷണ സാധനങ്ങൾ ധനസഹായം എന്നിവ നൽകുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യാറുണ്ട്
ഇത് കൂടാതെ ആരോഗ്യപരിപാലനം വ്യക്തിശുചിത്വം കാൻസർ ബോധവത്കരണ എന്നെ വിഷയങ്ങളിലും കൗമാര പ്രശ്നങ്ങൾ, നാഷണൽ ഇന്റഗ്രേഷൻ എന്നെ വിഷയങ്ങളിലും കൗണ്സിലിംഗ് ക്ലാസുകൾ നൽകുന്നുണ്ട്
ചെമ്പഴന്തി സ്കൂളിൽ നിന്നും പാവപ്പെട്ട രണ്ടു വിദ്യാർഥികൾക്ക് വീട് വച്ച് കൊടുക്കുന്ന പ്രവർത്തനങ്ങളിലും തങ്ങളുടേതായ രീതിയിൽ സഹായങ്ങൾ നൽകി വരുന്നു പ്രകൃതി പഠന യാത്രക എല്ലാ വർഷവും നടത്തി വരുന്നു. സമൂഹത്തിനും കുടുംബത്തിനും വേണ്ടപ്പെട്ട ഉത്തമ പൗരന്മാരാകാനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു .