ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2010-11-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യുദ്ധവിരുദ്ധദിനം

ആഗസ്റ്റ്‌ 6 ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ സന്ദേശങ്ങളടങ്ങുന്ന പ്രവർത്തനങ്ങളിലൂടെയാണു ഞങ്ങളാചരിച്ചതു.രാവിലെ 8.15 നു 20 അടി നീളത്തിലും വീതിയിലുമുള്ള ഔട്‌ ലൈനിൽ കുട്ടികളും അധ്യാപകരും ചേർന്നു സ്നേഹപ്രാവിന്റെ രൂപം പൂർത്തിയാക്കി.യുദ്ധത്തിന്റെ ശാസ്ത്രം,ചരിത്രം,സംസ്കാരം,യുദ്ധവും കുട്ടികളും എന്നീവിഷയങ്ങളിൽ കുട്ടികൾ നയിച്ച ക്ലാസുകൾ ശ്രദ്ധേയമായി. യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി ദൃശ്യചലനചിത്രങ്ങളടങ്ങുന്ന പ്രസന്റേഷനോടുകൂടിയാണു അവതരിപ്പിച്ചതു. എബിൻ,ശശിഭൂഷൺ അനന്തനുണ്ണി,ശ്യാം എന്നിവരാണു പ്രശ്നോത്തരി നയിച്ചതു.അതുകൂടാതെ അതുകൂടാതെ ലോകനേതാക്കൾക്കു സമാധാനസന്ദേശങ്ങളടങ്ങുന്ന ഇമെയിലുകളയച്ചു.യുദ്ധവിരുദ്ധ പോസ്റ്റർ രചന മുദ്രാഗീതരചന എന്നിവയും സംഘടിപ്പിച്ചു.

ഐ റ്റി മേള

ഞങ്ങളുടെ സ്കൂളിൽ ഐ.റ്റി മേള 6,8,13 തീയതികളിൽ നടത്തി . 6 മത്സരങ്ങളാണുണ്ടായിരുന്നത്.ഡിജിറ്റൽ പെയിന്റിംഗിന് ഉത്സവം എന്ന വിഷയമാണ് ലഭിച്ചത്.45പേ൪ പങ്കെടുത്തു.നാലു പേ൪ സമ്മാനാ൪ഹരായി.പ്രസന്റേഷൻ മത്സരത്തിന് പരിസ്ഥിത മലിനീകരണവും പോസ്റ്റ൪ മത്സരത്തിന് ഓസോൺ ദിനവുമായിരുന്നു വിഷയം.15ലധികം കുട്ടികൾ പങ്കെടുത്തു . മലയാളം ടൈപ്പിംഗ് ആവേശം തുടിക്കുന്ന മത്സരമായിരുന്നു . അനന്ദുവും അഭിരാജും തമ്മിൽ കടുത്ത മത്സരമാണുണ്ടായത്.ഐ.റ്റി ക്വിസ് ഒരു മത്സരത്തേക്കാളേറെ ഞങ്ങളിൽ അറിവു പക൪ന്നു,.

ഗണിതോൽസവം

ഗണിതം ഉത്സവമാക്കി കരിപ്പൂർ ഗവ.ഹൈസ്കൂൾ .ചാർട്ട് പ്രദർശനം,സെമിനാർ,ഗണിത സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തൽ,ഗണിതപ്രശ്നോത്തരി,ഒറിഗാമി പഠനം ഇവയൊക്കെയായി ‍ ഞങ്ങൾ ഗണിതപഠനം ഉത്സവമാക്കി.ഗണിതവും മറ്റു വിഷയങ്ങളും,ഗണിതവും അളവുതൂക്കങ്ങളും,കലയും ഗണിതവും,ഗണിതം നിത്യജീവിതത്തിൽ,ഗണിതശാസ്ത്രജ്ഞന്മാർ എന്നീ വിഷയങ്ങളിൽ അൽനൗഫി,സംഗീത,മഞ്ജിമ,സൂരജ്,അഭിരാജ്,അജയ്,......എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു. ഡോ.ജിയോ,ജിയോജിബ്ര എന്നീ ഗണിത സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തിയത് അഭിരാജ്,അശ്വതിബാബുവും അനന്തുവും. വിഷ്വൽ പ്രസന്റേഷനിലൂടെ പ്രശ്നോത്തരി നയിച്ചത് നിതിനും അഭിനുവും.ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായ ശ്രീ.പ്രശാന്ത് ഒറിഗാമി ശില്പശാല നടത്തി.

സ്വതന്ത്രസോഫ്റ്റ് വെയർ ദിനാചരണവും,ഐ.റ്റി.മേളയും

സ്വതന്ത്രസോഫ്റ്റ് വെയറിന്റെ പ്രാധാന്യം,വിവരവിനിമയ സാങ്കേതിക വിദ്യയിലധിഷ്ഠതമായ വിദ്യാഭ്യാസം ഇവയെക്കുറിച്ച് രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തിക്കൊണ്ടാണ് കരിപ്പൂർ ഹൈസ്കുളിൽ സ്വതന്ത്രസോഫ്റ്റ് വെയർ ദിനം ആചരിച്ചത്.സ്വതന്ത്രസോഫ്റ്റ് വെയർ ഗാനമടങ്ങിയ പ്രസന്റേഷൻ പ്രദർശിപ്പിച്ചു കൊണ്ട് H.M കുമാരി കെ.പി.ലത പരിപാടി ഉത്ഘാടനം ചെയ്തു.സ്വതന്ത്രസോഫ്റ്റ് വെയർ 'എന്ത്? എങ്ങനെ? എന്തിന്?' എന്ന വിഷയത്തിൽ ശ്രീ.ജീജോ കൃഷ്ണൻ ക്ലാസ്സ് നയിച്ചു.ജിയോജിബ്ര,കാത്സ്യം ഓൾഡ്,ഗെമിക്കൽ,കെ-സ്റ്റാർസ്,മാർബിൾ എന്നീ വിഷയാനുബന്ധ സോഫ്റ്റ് വെയറുകൾ ഉദ്ദേശ്യാധിഷ്ഠിതമായി ക്ലാസുകൾ നയിച്ചത് അഭിരാജ്,അജയ്,രേഷ്മ,രശ്മി,രഹ്ന,ഷിഹാസ്,അരുൺ,പ്രമോദ് എന്നീ വിദ്യാർത്ഥികളാണ്.

സാഹിത്യശിൽപശാല

കഥയിൽ നിന്നും, കവിതയിൽ നിന്നും തിരക്കഥയും നാടകവും രൂപപ്പെടുത്തിക്കൊണ്ടാണ് ഞങ്ങളുടെ സ്കൂളിൽ സാഹിത്യശിൽപശാല നടന്നത്.രൂപപ്പെടുത്തിയ നാടകം അപ്പോൾ തന്നെ അവതരിപ്പിക്കുകയും ചെയ്തു.നാടകരചനയ്ക്കും, അവതരണത്തിനും ഞങ്ങൾക്കു കൂട്ടായി നിന്നത് നാടകകൃത്തും അഭിനേതാവുമായ വിനീഷ് കളത്തറയാണ്. തിരക്കഥയെക്കുറിച്ചും സിനിമയെക്കുറിച്ചും ഞങ്ങൾക്കറിവു പകരാൻ മനോജേട്ടനും. കഥയെക്കുറിച്ചു കൂടുതൽ ഞങ്ങളോട് പറഞ്ഞത് പ്രശസ്ത ചെറുകഥാകൃത്ത് P.K.സുധിയായിരുന്നു.

അച്ഛനമ്മമാർ കമ്പ്യൂട്ടർ പഠിക്കുന്നു

GHS KARIPPOOR സ്കൂൾ IT CLUB ഞങ്ങളുടെ അച്ഛനമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.സ്വതന്ത്ര സോഫ്റ്റ് വെയറിലാണ് പരിശീലനം. ഓഫീസ് പാക്കേജ് , മലയാളം ടൈപ്പ്റൈറ്റിംഗ് , ഇന്റർനെറ്റ് തുടങ്ങിയവയിൽ ഞങ്ങളുടെ അധ്യാപകർ പരിശീലനം നൽകുന്നു. പത്ത് രക്ഷകർത്താക്കളാണ് ഈ ബാച്ചിലുള്ളത്. കമ്പ്യൂട്ടർ പഠിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷത്തിലാണ് അച്ഛനമ്മമാർ.

അവധിക്കാല എസ്.എസ്.ഐ.റ്റി.സി പരിശീലനം

അവധിക്കാല എസ്.എസ്.ഐ.റ്റി.സി പരിശീലനം ഞങ്ങളുടെ സ്കൂളിൽ 27,28 തീയതികളിൽ നടന്നു.മഞ്ച ബി.വി.എച്ച്.എസ്.എസിലെ കുട്ടികളും ഞങ്ങളുമാണ് പരിശീലനത്തിൽ പങ്കെടുത്തത്.ആ സ്കൂളിലെ എസ്.ഐ.റ്റി.സി. ആയ ഷീജ ടീച്ചറും ഞങ്ങളുടെ സ്കൂളിലെ എസ്.ഐ.റ്റി.സി മാരായ ഷീജ ബീഗം ടീച്ചറും ബിന്ദു ടീച്ചറും ആണ് പരിശീലനത്തിന് നേതൃത്വം നല്കിയത്.ഇന്റനെറ്റിൽ നാം സന്ദർശിക്കേണ്ട പ്രധാന സൈറ്റുകൾ ഞങ്ങൾ അറിഞ്ഞു.ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് പ്രസന്റേഷൻ തയ്യാറാക്കാനും ഞങ്ങൾ പരിശീലിച്ചു.യു ട്യൂബിൽ നിന്നും ഒരു വീഡിയോ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ എന്നറിഞ്ഞപ്പോൾ കൂട്ടുകാർക്ക് സന്തോഷമായി.സി.ഡി കോപ്പി ചെയ്യുന്നതിനും റൈറ്റ് ചെയ്യുന്നതിനും ഞങ്ങൾ K3Bയിൽ പഠിച്ചു.ഉബുണ്ടുവിലെ ഇംഗ്ലീഷ് മലയാളം നിഘണ്ടു കൊള്ളാം.ജ്യാമിതീയ രൂപങ്ങളെക്കുറിച്ച് പഠിക്കുന്ന ജിയോജിബ്ര ഞങ്ങൾ പരിചയപ്പെട്ടു. ഞങ്ങൾക്ക് ഹാർഡ് വെയർ ക്ലാസ്സ് എടുത്തത് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ആയ ശാന്തിഭൂഷൺ ആണ്.സിസ്റ്റം യൂണിറ്റ് 'പൊളിച്ച് അടുക്കാൻ'ഉള്ള ധൈര്യം ഞങ്ങൾക്ക് ലഭിച്ചത് ശാന്തിച്ചേട്ടന്റെ ക്ലാസ്സു കൊണ്ടാണ്. ഐ.റ്റി. ക്ലബ്ബ് ​അംഗങ്ങളുടെ ചുമതല എന്താണെന്ന് മനസ്സിലാക്കാനും ഈ പരിശീലനം ഞങ്ങളെ സഹായിച്ചു.