എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പരിസ്ഥിതി ക്ലബ്ബ്
വാഴക്കുളം ലിറ്റിൽ തെരേ സാസ് സ്കൂളിൽ, ഹൈസ്കൂൾ, യുപി വിഭാഗത്തിൽ നിന്നും പരിസ്ഥിതി പ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി നേച്ചർ ക്ലബ് രൂപീകരിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈനായി അല്ലാതെയും പ്രവർത്തനങ്ങൾ നടത്തുന്നു. പ്രകൃതിയെ കൂടുതൽ ആഴത്തിൽ അറിയുക ,പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ജൂൺ 5 പരിസ്ഥിതി ദിനം അക്കാദമിക വർഷത്തെ ആരംഭത്തിൽ തന്നെ വിപുലമായ പ്രവർത്തനങ്ങളോടെ ആചരിക്കുവാൻ സാധിച്ചു. കുട്ടികളുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, പ്രസംഗം, പോസ്റ്റർ തുടങ്ങിയത് ഉൾപ്പെടുത്തി ഒരു വീഡിയോ നിർമ്മിച്ചു.മരം ഒരു വരം എന്ന മുദ്രാവാക്യവുമായി ഈ വർഷത്തെ നേച്ചർ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഔഷധസസ്യങ്ങളും ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് സൃഷ്ടിക്കുന്നതിന് സാധിച്ചു. മിഠായി കടലാസുകൾ പോളിത്തീൻ കവറുകളിൽ എന്നിവയുടെ ഉപയോഗത്തെ പരമാവധി നിരുത്സാഹപ്പെടുത്താൻ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കായി. പ്ലാസ്റ്റിക്ക് വേസ്റ്റുകൾ കൃത്യമായി നിർമ്മാർജ്ജനം ചെയ്യുന്നതിനായി പ്രത്യേക മാലിന്യനിർമാർജന യൂണിറ്റ് സ്ഥാപിച്ചു. സ്കൂൾ പരിസരത്ത് ആവാസവ്യവസ്ഥകൾ നിരീക്ഷിക്കുന്നതിനും അവയുടെ നിലനിൽപ്പിനെ കുറിച്ച് പഠിക്കുന്നതിനായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. .പരിസ്ഥിതി നാശത്തിന്റെ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്നതിനായി ഓസോൺ ദിനം സെപ്റ്റംബർ 16 ആചരിച്ചു. ഓസോൺപാളിയുടെ നാശത്തിനു സംബന്ധിച്ച വീഡിയോ ക്ലിപ്പുകൾ പ്രദർശിപ്പിച്ചു.