സി.എം.യു.പി.എസ്. ചെന്നാക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചെന്നാക്കുന്നു എന്ന കൊച്ചു ഗ്രാമത്തിൽ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ സ്ഥാപിതമായ സ്കൂൾ ആണിത്.കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് ഗ്രാമപഞ്ചായത് പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരേ ഒരു  സ്കൂൾ ആണിത്.ഇവിടുത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു ഈ  സ്കൂൾ ഏറെ സഹായകരമാണ് .ഈ സ്കൂളിന്റെ മൂന്നു  കിലോമീറ്റർ  ചുറ്റളവിൽ മറ്റു സ്കൂളുകൾ ഒന്നും തന്നെയില്ല .ഒൻപത് അധ്യാപകരും ഒരു അനധ്യാപകനുമാണ് ഇവിടെയുള്ളത്.

ചരിത്രം

ചെന്നാക്കുന്നു എന്ന കൊച്ചു ഗ്രാമത്തിൽ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ സ്ഥാപിതമായ സ്കൂൾ ആണിത്.തിരുവിതാംകൂർ ഗവൺമെന്റിൽ നിന്നും ചിറക്കടവ് പടിഞ്ഞാറ്റിൻ ഭാഗത്തു എൽ .പി .പെൺപള്ളിക്കൂടം നടത്തുന്നതിന് ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിനാലിൽ അനുവാദം കിട്ടി. ശ്രീ ചിത്തിരവിലാസം പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ  സ്കൂൾ ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയാറിൽ യൂ .പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയാറിൽ സി .എം .യൂ  പി .സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ വികസനത്തിന് വേണ്ട പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക സാധ്യതകൾ പ്രജോജനപ്പെടുത്തുന്നു.ഇന്റർനെറ്റ് സൗകര്യം ഉണ്ട്.ലാപ്ടോപ് ,പ്രൊജക്ടർ എന്നിവയും ഉണ്ട്.  ഇരുനൂറോളം പഠനസംബന്ധിയായ സി.ഡി. കളും സ്കൂളിൽ ലഭ്യമാണ്.ശാസ്ത്രപഠനത്തിനും,സാമൂഹ്യ ശാസ്ത്ര പഠനത്തിനും സഹായിക്കുന്ന ലാബ് സാമഗ്രികൾ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസൃതമായ ശുചിമുറികൾ ഉണ്ട്.വിശാലമായ ഗ്രൗണ്ട് ഉണ്ട്.ജലലഭ്യതക്കായി കിണറും മഴവെള്ള സംഭരണിയും ഉണ്ട്.

ലൈബ്രറി

കുട്ടികൾക്കു ഉപയോഗിക്കാൻ ആയിരത്തി അഞ്ഞൂറിലേറെ ലൈബ്രറി പുസ്തകങ്ങൾ ഇവിടെയുണ്ട്.ഓരോ ക്ലാസ്സിനും ഉപയോഗിക്കാവുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി കുട്ടികൾക്കു കൊടുത്തു പോരുന്നു.ഇംഗ്ലീഷ്,മലയാളം,ഹിന്ദി ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെയുണ്ട്.

വായനാമുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

സ്കൂളിലെ സംസ്കൃതം അധ്യാപികയായ ഗിരിജ .പി .നായരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.വായനാമത്സരങ്ങൾ,കയ്യെഴുത്തു മാസിക നിർമ്മാണം  മുതലായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അർജുൻ  ,രാഖി  എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്രക്ലബ്  പ്രവർത്തിച്ചു വരുന്നു .പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക ,പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകൾ വിവേകപൂര്ണമാക്കുക ,കൗതുകവും നിരീക്ഷണ പാടവവും ജിജ്ഞാസയും പരിപോഷിപ്പിക്കുക എന്നിവയാണ് ശാസ്ത്ര ക്ലബ് ലക്ഷ്യമിടുന്നത്.

ഗണിതശാസ്ത്ര ക്ലബ്

അധ്യാപികമാരായ ശ്രീലക്ഷ്മി ശ്രീനിവാസൻ ,സൂര്യ എന്നിവരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു .കൂടുതൽ വായിക്കുക  

കുട്ടികൾ ഓരോരുത്തരും ഗണിത മാഗസിൻ തയാറാക്കി.ദൈനംദിന ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗണിതത്തെ ഉപയോഗിക്കുന്നതിനു കുട്ടികളെ സജ്ജമാക്കുക ,കുട്ടികളുടെ യുക്തിചിന്ത വികസിപ്പിക്കുക മുതലായവയാണ്‌ ക്ലബ് ലക്ഷ്യമിടുന്നത്.

സാമൂഹ്യശാസ്ത്രക്ലബ്

സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു .ജോസഫ് എ ജോർജ് ഇതിനു നേതൃത്വം കൊടുക്കുന്നു.സാമൂഹിക ശാസ്ത്ര പഠനം കൂടുതൽ ശാസ്ത്രീയമാക്കുക ,സാമൂഹിക  അപ്ഡേറ്റ് ചെയ്യൽ തുടങ്ങിയവ  ആണ് ക്ലബിന്റെ ലക്‌ഷ്യം.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപികമാരായ ഷൈനോ എം ,ബിന്ദു  മേരി  വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു .

പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക ,പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകൾ വിവേകപൂര്ണമാക്കുക ,പ്രകൃതിയിലെ പരസ്പരാശ്രയത്വം  തിരിച്ചറിയുക എന്നിവയാണ്  പരിസ്ഥിതി  ക്ലബ് ലക്ഷ്യമിടുന്നത്.

ക്ലബ്കളുടെ നേതൃത്വത്തിൽ അതാതു ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു .ക്വിസ് മത്സരങ്ങൾ,പോസ്റ്റർ നിർമ്മാണം,  സെമിനാറുകൾ ,ചുവർപത്രിക നിർമ്മാണം മുതലായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

ഒൻപത് അധ്യാപകർ ഈ  സ്കൂളിൽ ഉണ്ട്.

ജോസഫ് .എ  ജോർജ് -ഹെഡ്മാസ്റ്റർ

ഷൈനോ എം അയിക്കര

ബിന്ദു മേരി വിൻസെന്റ്  

ഹണി എലിസബത്ത് ജോൺ

ഗിരിജ പി നായർ

രാഖിമോൾ കെ

സൂര്യ ജി നായർ

ശ്രീലക്ഷ്മി ശ്രീനിവാസ്

അർജുൻ പ്രഹ്ലാദ്

അനധ്യാപകർ

ജോർജ് റോബിൻ ജോസഫ്

മുൻ പ്രഥമാധ്യാപകർ .

ശ്രീ  എ. ജെ .ചാക്കോ, ശ്രീ കെ.റ്റി .ചെറിയാൻ ,ശ്രീമതി ലീലാക്കുട്ടി ,ശ്രീമതി  കെ.ഓ .ത്രേസിയാമ്മ തുടങ്ങിയവരാണ് മുൻ പ്രഥമാധ്യാപകർ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജുഡീഷ്യറി ,പോലീസ് ,അധ്യാപനം ,ബാങ്കിങ്,ആരോഗ്യം ഇങ്ങനെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന ധാരാളം പൂർവ വിദ്യാർത്ഥികൾ ഉണ്ട്.

വഴികാട്ടി