പാഠ്യേതര പ്രവർത്തനങ്ങൾ/
കുട്ടികളുടെ മലയാള ഭാഷയിലുള്ളവൈദഗ്ധ്യത്തിന് വേണ്ടി മലയാളത്തിളക്കവും ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യത്തിനു വേണ്ടി ഹലോ ഇംഗ്ലീഷ് ,പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധയും സ്കൂളിൽ നടപ്പാക്കി വരുന്നു.ഇതിനു പുറമെ 1 ,2 ക്ലാസ്സുകളിൽ ഉല്ലാസഗണിതവും 3 ,4 ക്ലാസ്സുകളിൽ ഗണിതവിജയം പ്രവർത്തനങ്ങളും നടത്തുന്നു .ആഴ്ചയിൽ ഒരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു .
ജില്ലാതലത്തിലും ഉപജില്ലാതലത്തിലും കലാ കായിക ഗണിത പ്രവർത്തിപരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.എല്ലാ വർഷവും LSS പരീക്ഷകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട് . ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എല്ലാകുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നു .കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ടി യോഗാക്ലാസ്സുകൾ നടത്തിവരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും" സർഗ്ഗവേദി" നടത്തുന്നു .
കുട്ടിവാർത്ത
ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾ ഉദ്ഘാടനങ്ങൾ അറിയിപ്പുകൾ കുട്ടികളുടെ നേട്ടങ്ങൾ ഞങ്ങൾ ക്ലാസ് തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അവൾ തുടങ്ങിയവ റിപ്പോർട്ടർമാർ കണ്ടെത്തി വാർത്ത ബോർഡിൽ എത്തിക്കുന്നു. വാർത്ത ബോർഡിൽ ഉള്ള കുട്ടികൾ വാർത്ത വായിക്കുന്നതിനു അതിനുതകുന്ന രൂപത്തിൽ വാർത്ത തയ്യാറാക്കുന്നു.
സർഗ സന്ധ്യ
കുട്ടികളിലെ സർഗ്ഗശേഷി കണ്ടെത്തുന്നതിനു വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സർഗ സന്ധ്യ. കുട്ടികളുടെ നൃത്തം , മോണോ ആക്ട് , കഥാപ്രസംഗം തുടങ്ങിയ കലാസൃഷ്ടികൾ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന പരിപാടിയാണ് സർഗ സന്ധ്യ .
ക്ലാസ് മാഗസിൻ
ക്ലാസ് തലത്തിൽ കുട്ടികൾ കഥകൾ കവിതകൾ തുടങ്ങിയവ എഴുതി തയ്യാറാക്കി ക്ലാസ് അധ്യാപകർക്ക് നൽകുകയും ക്ലാസ് തലത്തിൽ കുട്ടികൾ തന്നെ അവ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി ക്ലാസ്സ് മാഗസിനായി പ്രസിദ്ധീകരിക്കുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി
മലയാളത്തിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സുസജ്ജമായ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു