സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ADMIN32015 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരമ്പരാഗതമായി വായനശാല അല്ലെങ്കിൽ ഗ്രന്ഥശാല ‍എന്നീ പദങ്ങൾ പുസ്തകങ്ങളുടെ ശേഖരത്തെ സൂചിപ്പിക്കുന്നു. സ്കൂൾ ആരംഭിച്ചപ്പോൾ തന്നെ ഗ്രന്ഥശാലയും സ്കൂളിൽ തുടങ്ങിയിരുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ഓരോ കുട്ടികളും തങ്ങൾക്ക് ലഭ്യമാകുന്ന രീതിയിൽ സ്കൂളുകളിൽ പുസ്തകങ്ങൾ, ബാലമാസികകൾഎന്നിവ നൽകിയിരുന്നു. ഇത് മറ്റു കുട്ടികൾക്ക് വായനയ്ക്കായി നൽകുകയും കുട്ടികളിൽ വായനാശീലം വള‍ത്തിയെട‍ുക്കാൻസാഥിക്ക‍ുകയ‍ും ചെയ്തു കാലക്രമേണ സ്കൂൾ ലൈബ്രറി വികസിക്കുകയും ഗവൺമെൻറിൽ നിന്ന് ആന‍ുക‍ൂല്യങ്ങൾ ലഭിക്കുക വഴി മികച്ച പ‍ുസ്‍തക ശേഖരം ഉണ്ടാക്കാൻ സാധിച്ച‍ു. മാസത്തിലൊരിക്കൽ കുട്ടികൾക്ക് പുസ്തകങ്ങൾ കൊടുത്തു വിടുകയും വായന കഴിയുമ്പോൾ അടുത്ത മാസം തന്നെ തിരികെ മേടിക്കുകയ‍ും ചെയ്തിരുന്നു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ലൈബ്രറിയിൽ ചെന്ന് കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ശേഖരിക്കുകയും ലൈബ്രറി സ്റ്റോക്ക് ബുക്കിൽ എഴുതി കൊടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അയ്യായിരത്തിലധികം പുസ്തകങ്ങളുടെ ഒരു ബൃഹത് ശേഖരം സ്കൂളിന് ഉണ്ട്. കൊറോണക്കാലത്ത് രക്ഷകർത്താക്കൾ മുഖേന എല്ലാ കുട്ടികൾക്കും വായനക്ക് ആവശ്യമായ പുസ്തകങ്ങൾ നൽകിയിരുന്നു