എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

21:14, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28041 (സംവാദം | സംഭാവനകൾ) ('പോലീസ് സേനയുടെ അച്ചടക്കവും കൃത്യനിഷ്ഠയും സേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പോലീസ് സേനയുടെ അച്ചടക്കവും കൃത്യനിഷ്ഠയും സേവനസന്നദ്ധതയും സാമൂഹ്യപ്രതിബദ്ധതയും നമ്മുടെ കുട്ടികളിലും വളർത്തിയെടുക്കുവാൻ സഹായിക്കുന്ന ഒരു പദ്ധതിയാണ് SPC .

 2016 ൽ 22 പെൺകുട്ടികളും 22 ആൺകുട്ടികളുമായി ആരംഭിച്ച ഈ പദ്ധതി വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു .2020 - 21 ബാച്ചിലെ 11 SPC കുട്ടികൾ ഫുൾ A+ ഉം  7 കുട്ടികൾ 9 A + നേടുകയു ണ്ടായി. 

Couid 19 എന്ന മഹാമാരിയുടെ ഫലമായി 2020 -21 അധ്യയനവർഷം സ്കൂൾ പ്രവർത്തനങ്ങൾ നിർത്തിവെച്ച സാഹചര്യത്തിൽ ഗവൺമെൻറ് തലത്തിൽ SPC കുട്ടികൾക്കായി Pos-poss, virtual ക്ലാസ്സ് ,ചിരിയോചിരി, ദൃശ്യപാഠം തുടങ്ങിയ പ്രോഗ്രാമുകൾ തുടങ്ങുകയുണ്ടായി. ഇതിനെല്ലാം നമ്മുടെ കുട്ടികളുടെ കൃത്യമായ പങ്കാളിത്തമുണ്ടായിരുന്നു.

കൂടാതെ ഈ കാലയളവിൽ ഒരു വയറുട്ടാൻ എന്ന പദ്ധതിയോടനുബന്ധിച്ച് എല്ലാ ഞായറാഴ്ചയും കുട്ടികളുടെ വീടുകളിൽ നിന്നും collect ചെയ്യുന്ന ചോറു പൊതികൾ മൂവാറ്റുപുഴ ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചു കൊടുത്തിരുന്നു.  ഇതു വഴി സമൂഹത്തോടുള്ള പ്രതിബന്ധത എന്താണെന്ന് തിരിച്ചറിയുവാനും പ്രകടിപ്പിക്കുവാനും സാധിക്കുന്നു. 
ജീവധാര പദ്ധതിയുമായി ബന്ധപ്പെട്ട Blood Donation ന് വേണ്ടിയുള്ള ആളുകളുടെ ഗ്രൂപ്പ് തയ്യാറാക്കുകയും ആവശ്യാനുസരണം ബ്ലഡ് ഡൊണേഷൻ നടത്തി വരികയും ചെയ്യുന്നു. ഈ പ്രവർത്തനത്തിലൂടെ SPC നമ്മുടെ നാട്ടിൽ തന്നെ ഒരു മുതൽ കൂട്ടായി  മാറിയിരിക്കുകയാണ്.  മുൻ വർഷങ്ങളിൽ നിന്നും Passout ആയ കുട്ടികളുടെ (S V C ) നേതൃത്വത്തിൽ  ദുരിതബാധിതരെ സഹായിക്കുന്നതിനായി ഒരു unit തുടങ്ങുകയും അവർ സമൂഹത്തിലേക്ക് ആവശ്യമായ എല്ലാ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വരുകയും ചെയ്യുന്നു.

സാമൂഹിക പ്രതിബന്ധതയും ഉത്തരവാദിത്വ ബോധവും കൈവരിക്കുവാൻ SPC യിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. ഇതു വഴി സമൂഹത്തിൽ ഉയരുന്ന ഏതൊരു പ്രശ്നത്തെ മുന്നിൽ നിന്ന് നേരിടുവാനും നയിക്കു വാനും ഒരു Leader എന്ന രീതിയിൽ നാളത്തെ ഇൻഡ്യയെ വാർത്തെടുക്കുവാനും St Little Teresa's High School ലെ SPC കുട്ടികൾക്ക് സാധിക്കുന്നു.