ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതിക സൗകര്യങ്ങൾ

സ്കൂളിന് ഇന്ന് ഒരേക്കറോളം ഭൂമിയുണ്ട്. ഒരു മൂന്നുനില കെട്ടിടവും രണ്ട് ഇരുനില കെട്ടിടങ്ങളും ഒരു ഓടിട്ടകെട്ടിടവും ഒരു പ്രീ പ്രൈമറി കെട്ടിടവും ഉണ്ട് ഒരുക്ലാസ്സ് മുറിയും കമ്പ്യൂട്ടർ ലാബും അടങ്ങുന്ന മറ്റൊരു ഇരുനിലകെട്ടിടവും കൂടിയുണ്ട്. കൂടാതെ ഒരു ആഡിറ്റോറിയം, അടുക്കള, പ്രീ പ്രൈമറി കുട്ടികൾക്കായി ഒരു ഡൈനിങ് ഹാൾ എന്നിവയും ഉണ്ട്. നല്ല ഒരു കളിസ്ഥലത്തിന്റെ കുറവ് ഇവിടെയുണ്ട്. രണ്ട് സ്‌കൂൾ ബസ്സുകൾ സ്‌കൂളിന് സ്വന്തമായുണ്ട്. കുടിവെള്ള ലഭ്യതയ്ക്കായി രണ്ട് കിണറുകൾ സ്‌കൂളിലുണ്ട്. കൂടാതെ ജപ്പാൻ കുടിവെള്ള പദ്‌ധതിയുടെ കണക്ഷൻ എടുത്തിട്ടുണ്ട്.

ലൈബ്രറി

ലൈബറി പുസ്തകങ്ങളുടെ മെച്ചപ്പെട്ട ഒരു ശേഖരം നമ്മുടെ സ്കൂളിൽ ഉണ്ട്. ഓരോ സ്റ്റാൻഡേർഡിന്റേയും നിലവാരമനുസരിച്ച് അവയെ തരംതിരിച്ച് വിതരണരജിസ്റ്ററിൽ രേഖപ്പെടുത്തി ക്ലാസ് ടീച്ചർ മുഖേന കട്ടികൾക്ക് നൽകി വരുന്നു. യു. പി ക്ലാസ്സുകളിൽ ആഴ്ചയിൽ ഒരു പീരീഡ് ലൈബ്രറി പീരീഡ് ആയി നൽകിയിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം